January 21, 2025
#Crime #kerala #Top News

തൃപ്പൂണിത്തുറയില്‍ കിടപ്പുരോഗിയായ അച്ഛനെ മക്കള്‍ വാടകവീട്ടില്‍ ഉപേക്ഷിച്ച് കടന്നു; സംഭവത്തില്‍ കേസെടുത്ത് പോലീസ്

കൊച്ചി: തൃപ്പൂണിത്തുറയില്‍ അച്ഛനെ ഉപേക്ഷിച്ച് മക്കള്‍ കടന്നുകളഞ്ഞതായി പരാതി. ഏരൂരില്‍ വാടകയക്ക് താമസിച്ചുവന്നിരുന്ന അജിത്തും കുടുംബവുമാണ് പിതാവിനെ ഒറ്റയ്ക്കാക്കി കടന്നുകളഞ്ഞത്. 70 വയസുള്ള കിടപ്പുരോഗിയായ ഷണ്‍മുഖനെയാണ് മക്കള്‍ വാടക വീട്ടിലുപേക്ഷിച്ചത്.

Also Read; സോളാര്‍: മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ ആരോപണം തള്ളി കെ.എസ്.ഇ.ബി

10 മാസങ്ങള്‍ക്കുമുമ്പാണ് ഇവര്‍ വാടകയ്‌ക്കെത്തിയത്. വീട്ടുടമയുമായി വാടക തര്‍ക്കം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് പിതാവിനെ വാടക വീട്ടിലുപേക്ഷിച്ച് വീട്ടുസാധനങ്ങളളുമായി മകനും കുടുംബവും കടന്നുകളഞ്ഞത്. പോലീസ് അജിത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല. പിതാവിനെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മരട് നഗരസഭ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാടക തരാതായപ്പോള്‍ ഒഴിയാന്‍ പറഞ്ഞിരുന്നുവെന്നും പോലീസില്‍ പരാതിയും നല്‍കിയിരുന്നതായും വീട്ടുടമ പറഞ്ഞു. സാധനങ്ങള്‍ മാറ്റിയത് അറിഞ്ഞിരുന്നില്ല. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ മാറമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അച്ഛനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നും വീട്ടുടമ പറഞ്ഞു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *