കായംകുളത്ത് റോഡില്‍ അഭ്യാസപ്രകടനം നടത്തിയ സംഭവത്തില്‍ നടപടി; കാര്‍ കസ്റ്റഡിയിലെടുത്തു, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും
ആലപ്പുഴ: കായംകുളത്ത് റോഡില്‍ അഭ്യാസപ്രകടനം നടത്തിയ സംഭവത്തില്‍ നടപടി. കാര്‍ കസ്റ്റഡിയില്‍ എടുത്തു. കായംകുളം എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആണ് വാഹനം കസ്റ്റഡിയിലെടുത്തത്. ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഡോര്‍ വിന്‍ഡോയില്‍ ഇരുന്ന് തല പുറത്തേക്കിട്ട് യാത്ര ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടകരമായ യാത്ര നടത്തിയത്. കാറിലുണ്ടായിരുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Also Read ; കണ്ണൂരില്‍ ഭിന്നശേഷിക്കാരനെ കോടാലികൊണ്ട് വെട്ടി, തലയ്ക്കടിച്ചു; കൊലപ്പെടുത്തിയത് അനന്തിരവന്‍
ഓച്ചിറ സ്വദേശിനിയാണ് കാറിന്റെ ഉടമ. കാര്‍ ഓടിച്ചിരുന്ന മര്‍ഫീന്റെ ലൈസന്‍സ് റദ്ദാക്കും. അപകട യാത്ര സ്ഥിരം പ്രവണതയായി മാറുന്നതിനാല്‍ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞയാഴ്ചയും കായംകുളത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്ന് തല പുറത്തേക്കിട്ട് യുവാക്കള്‍ സാഹസിക യാത്ര നടത്തിയിരുന്നു. ഇവര്‍ക്കെതിരെ പിന്നീട് മോട്ടോര്‍ വാഹന വകുപ്പ് നടപടിയുമെടുത്തിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം