പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം : പ്രതി രാഹുല്‍ രാജ്യം വിട്ടതായി സൂചന, പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുല്‍ രാജ്യം വിട്ടതായി സൂചന.ബസ് മാര്‍ഗം ബംഗളൂരുവിലെത്തി രാജ്യം വിട്ടതായാണ് സൂചന. ഇക്കാര്യത്തില്‍ നോര്‍ത്തേണ്‍ ഐജി സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.അതേസമയം രാഹുല്‍ സിംഗപ്പൂരിലെത്തിയെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.രാഹുലിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്.രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് നടപടി.
Also Read ; പെണ്‍കുട്ടിയെ മര്‍ദിച്ചത് ഫോണ്‍ ചാറ്റ് പിടികൂടിയതിന്, സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുലിന്റെ അമ്മ
അതേസമയം,യുവതിയോട് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുലിന്റെ അമ്മ പറഞ്ഞത് പച്ചക്കള്ളമെന്ന് പെണ്‍കുട്ടിയുടെ പിതാവ് ഹരിദാസന്‍ പറഞ്ഞു. സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടിരുന്നു. താനും ബന്ധുക്കളും ഉള്‍പ്പെടെ മകളുടെ ദുരവസ്ഥ കണ്ടതാണ്. മകനെ രക്ഷിക്കാനാണ് അമ്മ ശ്രമിക്കുന്നതെന്നും ഹരിദാസന്‍ പറഞ്ഞു. രാഹുലിന്റെ വിവാഹം കഴിഞ്ഞത് അറിഞ്ഞിരുന്നില്ലെന്നും എന്നാല്‍ വിവാഹാലോചന മുടങ്ങിയ കാര്യം അറിഞ്ഞിരുന്നതായും പറഞ്ഞു. മകളെ മര്‍ദിച്ച വിവരം രാഹുല്‍ വീട്ടില്‍ വെച്ച് സമ്മതിച്ചതാണ്. രാഹുല്‍ കള്ളും കഞ്ചാവും ഉപയോഗിക്കുന്നയാളാണെന്നും ഇക്കാര്യവും അന്വേഷിക്കണമെന്നും ഹരിദാസന്‍ ആവശ്യപ്പെട്ടു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..