സൈബര്‍ ആക്രമണവും വിദ്വേഷപ്രചാരണവും നേരിടുന്ന നടന്‍ മമ്മൂട്ടിക്ക് പിന്തുണ അറിയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍
തിരുവനന്തപുരം: സൈബര്‍ ആക്രമണവും വിദ്വേഷപ്രചാരണവും നേരിടുന്ന നടന്‍ മമ്മൂട്ടിക്ക് പിന്തുണയുമായി കോണ്‍ഗ്രസ്. മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടില്‍ മമ്മൂട്ടിയെ കെട്ടിയിടാന്‍ കഴിയില്ലെന്നും കൃത്യമായ രാഷ്ട്രീയവീക്ഷണമുള്ള മമ്മൂട്ടിയെ സംഘപരിവാര്‍ ശക്തികള്‍ എത്രയൊക്കെ ചാപ്പകുത്താന്‍ ശ്രമിച്ചാലും മതേതരസമൂഹം കൂട്ടുനില്‍ക്കില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പ്രതികരിച്ചു.
‘മലയാള സിനിമയ്ക്ക് ലോകസിനിമയില്‍ മനോഹരമായ മേല്‍വിലാസം നല്‍കിയ അഭിനേതാക്കളുടെ കൂട്ടത്തില്‍ പ്രഥമസ്ഥാനമുണ്ട് മമ്മൂട്ടിക്ക്. വിദ്വേഷപ്രചാരണങ്ങളുടെ വിഷമേല്‍ക്കാതെ മലയാളത്തിന്റെ മമ്മൂട്ടിയെ പൊതിഞ്ഞു പിടിക്കേണ്ടത് കേരളമാണ്. അതിന് രാഷ്ട്രീയത്തിന്റെ നിറം വേണ്ടാ. മമ്മൂട്ടിയുടെ ജാതിയും മതവും അടിമുടി സിനിമ തന്നെയാണ്’ കെസി വേണുഗാപാല്‍ പറഞ്ഞു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































