‘രാജ്യത്ത് വരാന്‍ പോകുന്ന മാറ്റത്തിന്റെ ട്രെയിലര്‍’ : കപില്‍ സിബലിന്റെ വിജയത്തിന് അഭിനന്ദനവുമായി ജയറാം രമേശ്

ന്യൂഡല്‍ഹി : സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന് അഭിനന്ദനവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.രാജ്യത്ത് സംഭവിക്കാന്‍ പോകുന്ന മാറ്റത്തിന്റെ ട്രെയിലറാണ് സിബലിന്റെ വിജയമെന്ന് ജയറാം രമേശ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നുണ്ട്.
Also Read ; കേരളത്തില്‍ വിജിലന്‍സില്‍ എഴാം ക്ലാസ്സ് ഉള്ളവര്‍ക്ക് ജോലി
‘സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ കപില്‍ സിബല്‍ വന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യ,മതേതരത്വ,ലിബറല്‍,പുരോഗമന ശക്തികള്‍ക്ക് ഇതൊരു വന്‍ വിജയമാണ്.പുറത്തേക്ക് പോകാനിരിക്കുന്ന പ്രധാനമന്ത്രിയുടെ വാക്കുകളില്‍ പറഞ്ഞാല്‍,രാജ്യത്ത് ഉടന്‍ സംഭവിക്കാന്‍ പോകുന്ന മാറ്റത്തിന്റെ ട്രെയിലറാണിത്.നിയമരംഗത്ത് മോദി ഭരണകൂടത്തിന് ചെണ്ടകൊട്ടുന്നവരും അവരുടെ ചിയര്‍ലീഡര്‍മാരും ഞെട്ടട്ടെ ‘ ജയറാം രമേശ് പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
1066 വോട്ടിനാണ് കപില്‍ സിബല്‍ ജയിച്ചത്.സംഘ്പരിവാര്‍ സംഘടനകളുടെ പിന്തുണയോടെ മത്സരിച്ച പ്രദീപ് റായിക്ക് 689 വോട്ടാണ് നേടാനായത്.നിലവിലെ പ്രസിഡന്റ് അദീഷ് സി അഗര്‍വാല നേടിയത് 296 വോട്ടാണ് നേടിയത്.
50 വര്‍ഷത്തോളമായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നയാളാണ് കപില്‍ സിബല്‍. ഇത് നാലാം തവണയാണ് കപില്‍ സിബല്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റാകുന്നത്.2001-2002, 1995-96, 1997-98 വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായത്.കോണ്‍ഗ്രസിന്റെ സമുന്നത നേതാവായിരുന്ന സിബല്‍ പാര്‍ട്ടിയിലെ അധികാര തര്‍ക്കവുമായി ബന്ധപ്പെട്ട് 2022 മേയില്‍ രാജിവെക്കുകയായിരുന്നു.