January 22, 2025
#kerala #Top News

വിദേശയാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി

തിരുവനന്തപുരം: നിശ്ചയിച്ചത്തിലും നേരത്തെ വിദേശസന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തലസ്ഥാനത്ത് തിരിച്ചെത്തി. ശനിയാഴ്ച പുലര്‍ച്ചെ 3.15 -ഓടെ ദുബായ്- തിരുവനന്തപുരം വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.

Also Read ;കുട്ടിയുടെ നാവിന് ഒരു പ്രശ്‌നവുമില്ല ; വിഷയം വിവാദമായതോടെയാണ് പ്രശനമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞത്, പ്രതികരിച്ച് കുട്ടിയുടെ അമ്മ

ഭാര്യ കമലയും പേരക്കുട്ടിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഞായറാഴ്ച തിരിച്ചെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മുഖ്യമന്ത്രിക്കൊപ്പം വിദേശ പര്യടനത്തിലായിരുന്ന മകള്‍ വീണയും മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസും ഞായറാഴ്ച തിരിച്ചെത്തും.

ഈ മാസം ആറിനാണ് ദുബായ്, സിംഗപുര്‍, ഇന്‍ഡൊനീഷ്യ എന്നീ രാജ്യങ്ങളിലെ സ്വകാര്യ സന്ദര്‍ശനത്തിന് മുഖ്യമന്ത്രിയും കുടുംബവും കേരളത്തില്‍നിന്ന് പുറപ്പെട്ടത്. മുഖ്യമന്ത്രിയുടെ വിദേശസന്ദര്‍ശനം പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *