ഗുഡ്‌സ് ട്രെയിന്‍ ട്രാക്കില്‍ നിര്‍ത്തി ലോക്കോ പൈലറ്റ് ഇറങ്ങി പോയി

കാസര്‍കോട്:ഗുഡ്‌സ് ട്രെയിന്‍ തെറ്റായ ട്രാക്കില്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങി പോയി.കാസര്‍കോട് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം ഉണ്ടായത്. മറ്റ് ട്രെയിനുകള്‍ നിര്‍ത്തേണ്ട ഒന്നാം പ്ലാറ്റ്‌ഫോമിലാണ് ഗുഡ്‌സ് ട്രെയിന്‍ നിര്‍ത്തിയിട്ടത്. ഇതോടെ കാഞ്ഞങ്ങാട് സ്റ്റോപ്പുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിര്‍ത്താന്‍ കഴിയാതെ വന്നു.
Also Read ; പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറിപോയി : കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാ പിഴവെന്ന് പരാതി
ട്രെയിനുകള്‍ക്ക് നിര്‍ത്താന്‍ കഴിയാതെ വന്നതോടെ ട്രെയിന്‍ കയറാനെത്തിയ പല യാത്രക്കാരും ദുരിതത്തിലായി.ലോക്കോ പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതോടെ ട്രെയിന്‍ നിര്‍ത്തി പോവുകയായിരുന്നു എന്നാണ് വിവരം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ട്രെയിന്‍ ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടതിനാല്‍ ഈ ഭാഗത്തേക്ക് പോകേണ്ട ട്രെയിനുകളെല്ലാം മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലാണ് എത്തിയത്. സംഭവത്തില്‍ അധികൃതര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. ഇന്ന് രാവിലെ വരെയും ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് മാറ്റിയിട്ടില്ല.