January 22, 2025
#kerala #Top Four

ബിജെപിയില്‍ ചേരുമെന്ന പ്രചരണത്തില്‍ ഗൂഢാലോചന; ഇ പിയുടെ പരാതിയില്‍ നേരിട്ട് കേസെടുക്കാനാകില്ലെന്ന് പോലീസ്

തിരുവനന്തപുരം:താന്‍ ബിജെപിയില്‍ ചേരുമെന്ന് പ്രചരണം നടത്തിയതില്‍ ഗുഢാലോചനയുണ്ടെന്നാരോപിച്ച് ഇപി ജയരാജന്‍ നല്‍കിയ പരാതിയില്‍ നേരിട്ട് കേസെടുക്കാനാകില്ലെന്ന് വ്യക്തമാക്കി പോലിസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യ തെളിവോ ഇല്ലെന്നും കോടതി നിര്‍ദ്ദേശ പ്രകാരമെങ്കില്‍ കേസെടുക്കാമെന്നും പോലിസ് വ്യക്തമാക്കി. ഡിജിപിക്ക് ഇ പി ജയരാജന്‍ നല്‍കിയ പരാതി കഴക്കൂട്ടം അസി. കമ്മീഷണറാണ് അന്വേഷിച്ചത്. ഇ പിയുടെയും മകന്റേയും മൊഴി പോലിസ് രേഖപ്പെടുത്തിയിരുന്നു.

Also Read ; പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസ്; യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം

ബിജെപി കേരള പ്രഭാരി പ്രകാശ് ജാവ്‌ദേക്കര്‍ കഴകൂട്ടത്തെ ഫ്‌ലാറ്റിലുണ്ടായിരുന്നത് കുറച്ച് സമയം മാത്രമാണെന്നും പോലീസ് വിലയിരുത്തി. അതേസമയം കോടതി വഴി നീങ്ങുമെന്ന് അറിയിച്ച ഇ പി ജയരാജന്‍, താനയച്ച വക്കീല്‍ നോട്ടീസിന് ഇതുവരെ സുധാകരനും ശോഭയും മറുപടി നല്‍കിയിട്ടില്ലെന്നും പറഞ്ഞു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *