വോട്ടിംഗ് മെഷീനില്‍ ബാറ്ററി കുറവ് , വോട്ട് ചെയ്തത് പ്രശന പരിഹാരത്തിന് ശേഷം, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബൃദ്ധ കാരാട്ട്
ഡല്‍ഹി : വോട്ട് ചെയ്യാനായി എത്തിയപ്പോള്‍ വോട്ടിംഗ് മെഷീനില്‍ ബാറ്ററി കുറവാണെന്ന് പറഞ്ഞ് വോട്ട് ചെയ്യാനായില്ലെന്ന് പരാതിയുമായി സിപിഎം പിബി അംഗം ബൃദ്ധ കാരാട്ട്. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വോട്ടിംഗ് മെഷീനിലെ തകരാര്‍ പരിഹരിച്ചതിന് ശേഷമാണ് ബൃദ്ധ കാരാട്ട് വോട്ട് രേഖപ്പെടുത്തിയത്. ഡല്‍ഹി സെന്റ് തോമസ് സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ഇത്തരമൊരു പ്രതിസന്ധിയുണ്ടായത്. വോട്ടിംഗ് മെഷീനില്‍ ബാറ്ററി കുറവാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ബൃദ്ധ കാരാട്ട് ആരോപിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..