പോര്‍ഷെ കാര്‍ അപകടം ; കുറ്റം ഏല്‍ക്കാന്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി, പ്രതിയുടെ മുത്തച്ഛന്‍ അറസ്റ്റില്‍

പൂണെ : പൂണെയില്‍ ആടംബര കാറിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ പ്രതിയായ കൗമാരക്കാരന്റെ മുത്തച്ഛന്‍ അറസ്റ്റില്‍.ഈ കേസുമായി ബന്ധപ്പെട്ട് 17 കാരന്റെ ജാമ്യത്തിനുവേണ്ടി ഇടപ്പെട്ട പ്രതിയുടെ മുത്തച്ഛന്‍ സുരേന്ദ്ര കുമാര്‍ അഗര്‍വാളാണ് അറസ്റ്റിലായത്.കേസില്‍ കീഴടങ്ങണമെന്നാവശ്യപ്പെട്ട് വീട്ടിലെ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും തടവില്‍ പാര്‍പ്പിക്കുകയും ചെയ്തുവെന്ന ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവറാണെന്ന് പ്രതിയും പിതാവും ആരോപിച്ചിരുന്നു.എന്നാല്‍ ഇത് കളവാണെന്ന പൂണെ പോലീസ് വ്യക്തമാക്കി.
Also Read ; ഡ്രൈ ഡേ ഒഴിവാക്കണമെന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്?
പ്രതിയെ സംരക്ഷിക്കാനുള്ള കുടുംബത്തിന്റെ ശ്രമമായിരുന്നു ഇതെന്നാണ് പോലീസ് പറയുന്നത്. ഡ്രൈവറെ മുത്തച്ഛന്‍ പൂട്ടിയിട്ട് കുറ്റം ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ചതായും പിന്നീട് കുറ്റം സമ്മതിച്ചാല്‍ മോചിപ്പിക്കാമെന്ന് പറഞ്ഞതായും പോലീസ് വ്യക്തമാക്കി.കഴിഞ്ഞ ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. എന്നാല്‍ കാറോടിച്ച പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തയുടന്‍ ജാമ്യം അനുവദിക്കുകയും ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.ഇതോടെ പ്രതിയുടെ ജാമ്യം റദ്ദാക്കിയിരുന്നു.കേസുമായി ബന്ധപ്പെട്ട് പബ്ബ് മാനേജര്‍,പബ്ബ് ഉടമ, പ്രതിയുടെ പിതാവ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..