കെ എസ് ആര് ടി സി യാത്രക്കിടെ പ്രസവവേദന, ബസില്‍ സുഖപ്രസവം, പെണ്‍കുഞ്ഞ് ജനിച്ചു

തൃശൂര്‍: കെ എസ് ആര് ടി സി ബസില്‍ യുവതി പെണ്‍കുഞ്ഞിനെ പ്രസവിച്ചു. തൃശൂര്‍ തൊട്ടില്‍പ്പാലം കെ എസ് ആര് ടി സി ബസില്‍ യാത്ര ചെയ്യവേ പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ബസ് ആശുപത്രിയിലേക്ക് തിരിച്ചുവിട്ടെങ്കിലും ആശുപത്രിയിലെത്തുന്നതിന് മുന്‍പ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കി.
Also Read; വിവാദ ബി ജെ പി നേതാവ് ബ്രിജ് ഭൂഷണിന്റെ മകന്റെ അകമ്പടി വാഹനം ഇടിച്ച് രണ്ട് മരണം
തിരുനാവായ സ്വദേശിയുടെ ഭാര്യയാണ് ബസില്‍ പ്രസവിച്ചത്. തൃശൂരില്‍ നിന്നും തിരുനാവായയിലേക്ക് പോവുകയായിരുന്ന അവര്‍ക്ക് പേരാമംഗലത്ത് വെച്ച് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് ബസ് അമല ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. ബസ് ആശുപത്രിയില്‍ എത്തുമ്പോഴേക്കും പ്രസവത്തിന്റെ 80 ശതമാനത്തോളം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടറും നേഴ്സും ബസില്‍ വെച്ച് തന്നെ പ്രസവമെടുക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..