സഞ്ജു ടെക്കിയുടെ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കാന്‍ ആലോചന ; കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി

ആലപ്പുഴ: കാറില്‍ സ്വിം പൂള്‍ ഉണ്ടാക്കി നഗരമധ്യത്തിലിറക്കിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ കുറുക്ക് മുറുകുന്നു. സഞ്ജുവിനെതിരെ കൂടുതല്‍ നിയലംഘനങ്ങള്‍ കണ്ടെത്തി.
Also Read ; മൂന്നാം മോദി സര്‍ക്കാര്‍ ; ആദ്യ മന്ത്രിസഭാ യോഗം ഇന്ന്, പ്രധാനമന്ത്രി ആവാസ് യോജനക്ക് പ്രഥമ പരിഗണന
യുട്യൂബ് ചാനലില്‍ ആര്‍ടിഒ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. 160 കിലോ മീറ്ററില്‍ ഡ്രൈവിംഗ്, മൊബൈലില്‍ ഷൂട്ട് ചെയ്തുള്ള ഡ്രൈവിംഗ് തുടങ്ങിയവയാണ് കണ്ടെത്തിയത്. സഞ്ജുവിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതിന് മുന്നോടിയായി നോട്ടിസ് നല്‍കിയിട്ടുണ്ട്. ഇന്ന് ആര്‍ടിഒക്ക് മുമ്പാകെ ഹാജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
17കാരനെ ഡ്രൈവ് ചെയ്യിപ്പിച്ചതിന് സഞ്ജുവിനെതിരെ നിലവില്‍ കേസുണ്ട്.
തുടര്‍ച്ചയായി ഇത്തരം നിയമലംഘനങ്ങള്‍ നടത്തിയ പശ്ചാത്തലത്തില്‍ സഞ്ജുവിന്റെ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കാനും ആലോചനയുണ്ട്.