January 22, 2025
#health #india #Top Four

ഇന്ത്യയില്‍ അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി മനുഷ്യരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

കൊല്‍ക്കത്ത: ഇന്ത്യയില്‍ മനുഷ്യരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇന്ത്യയില്‍ അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായാണ് മനുഷ്യരില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്.
പശ്ചിമബംഗാളില്‍ നാല് വയസ്സുകാരിക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം പുറത്തുവിട്ടത്. എച്ച് 9 എന്‍ 2 വൈറസാണ് ഈ രോഗത്തിന് കാരണം. ശ്വാസകോശ സംമ്പന്ധമായ പ്രശ്‌നങ്ങളും കടുത്ത പനിയും അടിവയറ്റില്‍ വേദനയുമായി ഫെബ്രുവരിയില്‍ കുട്ടിയെ പ്രാദേശിക ആശുപത്രിയില്‍ കുട്ടികള്‍ക്കുള്ള ഐസിയുവില്‍ പ്രവേശിപ്പിച്ചു. പിന്നീട് മൂന്ന് മാസം നീണ്ട ചികിത്സയ്‌ക്കൊടുവില്‍ ആശുപത്രി വിട്ടുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

Also Read ; കശ്മീരില്‍ വീണ്ടും ഭീകരാക്രമണം ; ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്ക്, ഒരു ഭീകരനെ വധിച്ചു

കുട്ടി വീടിന് സമീപത്തെ പക്ഷി വളര്‍ത്തല്‍ കേന്ദ്രത്തില്‍ പോയിരുന്നു. എന്നാല്‍ കുട്ടിയുമായി അടുത്തിടപഴകിയ മറ്റാര്‍ക്കും രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യയില്‍ ഇത് രണ്ടാമത്തെയാളിലാണ് പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് 2019 ല്‍ ഒരാളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. എച്ച് 9 എന്‍ 2 വൈറസ് ബാധയാല്‍ സാധാരണയായി ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ മാത്രമാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ കോഴിയിറച്ചികളില്‍ സാധാരണയായി കണ്ടുവരുന്ന ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ് വൈറസുകളിലൊന്നായതിനാല്‍ മനുഷ്യരിലേക്ക് കൂടുതലായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *