‘9 ലക്ഷം രൂപയുടെ നിക്ഷേപത്തുക തിരിച്ചു നല്‍കാതെ പറ്റിച്ചു’; പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്കിനെതിരെ അതിഥി തൊഴിലാളികള്‍ രംഗത്ത്

കൊച്ചി: പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ സംഘത്തിനെതിരെ പരാതിയുമായി അതിഥി തൊഴിലാളികള്‍ രംഗത്ത്. 9 ലക്ഷം രൂപയുടെ നിക്ഷേപ തുക തിരിച്ചു നല്‍കാതെ സഹകരണ സംഘം പറ്റിച്ചുവെന്നാണ് പരാതി. മാസങ്ങളോളം ഓഫീസില്‍ കയറി ഇറങ്ങിയിട്ടും തുക തിരികെ ലഭിച്ചില്ലെന്നും അതിഥി തൊഴിലാളികള്‍.
Also Read ; വാക്ക് പാലിക്കാതെ വിദ്യാഭ്യാസ മന്ത്രി: സംസ്ഥാനത്ത് സ്‌കൂള്‍ തുറന്നിട്ടും സൗജന്യ യൂണിഫോം എത്തിയില്ല
12 വര്‍ഷത്തിലധികമായി പെരുമ്പാവൂരില്‍ വിവിധ ജോലികള്‍ ചെയ്ത് ജീവിക്കുന്ന 18 അതിഥി തൊഴിലാളികളാണ് പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ സംഘത്തിനെതിരെ രംഗത്തെത്തിയത്. നിക്ഷേപത്തുക തിരിച്ചു നല്‍കാതെ സഹരണ സംഘം പറ്റിച്ചു എന്നാണ് പരാതി. 9 മാസമായി സഹകരണ സംഘത്തിന്റെ ഓഫീസില്‍ കയറിയിറങ്ങിയിട്ടും പണം ലഭിച്ചില്ല. പണം ആവശ്യപ്പെട്ട് ബാങ്കില്‍ എത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ ചെക്ക് എഴുതി നല്‍കി പിന്നീട് വരാന്‍ ആവശ്യപ്പെടും. ഇത്തരത്തില്‍ എഴുതി നല്‍കിയ 25000 രൂപ മുതല്‍ രണ്ടേകാല്‍ ലക്ഷം രൂപ വരെയുള്ള ചെക്കുകള്‍ ഇവരുടെ കൈവശമുണ്ട്. ബാങ്കില്‍ നിന്ന് പറയുന്ന ദിവസം ചെന്നാലും പണം ലഭിക്കാറില്ല എന്നും തൊഴിലാളികള്‍.
പെരുമ്പാവൂരില്‍ മൊബൈല്‍ ഷോപ്പുകളും ബാര്‍ബര്‍ ഷോപ്പുകളും ചായക്കടകളും നടത്തുന്നവരാണ് തട്ടിപ്പിനിരയായ അതിഥി തൊഴിലാളികള്‍. ദിവസവും നൂറും ഇരുന്നൂറും രൂപ വച്ച് നിക്ഷേപിച്ച തുകയാണ് സഹകരണസംഘം തിരിച്ച് നല്‍കാതെ പറ്റിച്ചത്. വര്‍ഷങ്ങളോളം പണിയെടുത്ത് സമ്പാദിച്ച തങ്ങളുടെ നിക്ഷേപത്തുക എത്രയും പെട്ടെന്ന് തിരിച്ചു നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം