#kerala #Top News

സംസ്ഥാനത്ത് ആദ്യമായി കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത് ആശങ്കയുണര്‍ത്തുന്നു

കോട്ടയം: സംസ്ഥാനത്ത് ആദ്യമായി കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത് ആശങ്കയുണര്‍ത്തുന്നു. കോഴികളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത ചേര്‍ത്തല മുഹമ്മ നാലാം വാര്‍ഡില്‍ ചത്തുവീണ ഒരു കാക്കയുടെ സാമ്ബിള്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു.

Also Read ; ബാര്‍ കോഴ വിവാദം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്റെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്

ഫലം ലഭിച്ചപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. സാധാരണ പക്ഷിപ്പനി സ്ഥിരീകരിച്ചാല്‍ ആ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വളര്‍ത്തു പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കിയാണ് രോഗം നിയന്ത്രണവിധേയമാക്കുന്നത്. എന്നാല്‍ കാക്കകളില്‍ ഇതെങ്ങിനെ പ്രായോഗികമാകുമെന്നാണ് അധികൃതരുടെ ആശങ്ക. കാക്കകള്‍ കൂട്ടമായി കഴിയുന്ന പ്രദേശങ്ങളില്‍ അതിവേഗം രോഗം പടര്‍ന്നു പിടിച്ചേക്കാം. സമീപ പ്രദേശങ്ങളിലേക്കും പടരാം. 2011-12 കാലയളവില്‍ ഒഡിഷ, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ കാക്കകളില്‍ പക്ഷിപ്പനി പക്ഷി ബാധിച്ചതായ റിപ്പോര്‍ട്ടുണ്ടെന്ന് മൃഗസംരക്ഷണവകുപ്പ് അറിയിച്ചു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *