#kerala #Top Four

കുുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച പ്രവാസി മലയാളികള്‍ക്ക് അന്തിമോപചാരമര്‍പ്പിച്ച് മുഖ്യമന്ത്രി; വിതുമ്പി കുടുംബാംഗങ്ങള്‍

കൊച്ചി: കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച പ്രവാസി മലയാളികളുടെ മൃതദേഹം ഏറ്റുവാങ്ങി അന്തിമോപചാരമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 23 മലയാളികളാണ് കുവൈറ്റിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഇവരുടേതടക്കം 31 മൃതദേഹങ്ങള്‍ വ്യോമസേനാ വിമാനത്തിലാണ് കേരളത്തിലെത്തിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുമടക്കമുള്ളവര്‍ മൃതദേഹം ഏറ്റുവാങ്ങി. തമിഴ്‌നാട് നിന്നുള്ള ഏഴ് മൃതദേഹം തമിഴ്‌നാട് മന്ത്രി കെ എസ് മസ്താന്‍ ഏറ്റുവാങ്ങി

Also Read ;ഭാരത് എന്‍സിഎപി ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങില്‍ പഞ്ചും നെക്‌സോണും

കൊച്ചി വിമാനത്താവളത്തില്‍ ഒരുക്കിയ പ്രത്യേക സ്ഥലത്ത് ഓരോരുത്തര്‍ക്കായും ഒരുക്കിയിടത്ത് മൃതദേഹം എത്തിക്കുകയും മുഖ്യമന്ത്രി പുഷ്പചക്രം അര്‍പ്പിച്ച് അന്ത്യോപചാരമര്‍പ്പിക്കുകയും ചെയ്തു. മൃതദേഹങ്ങള്‍ക്കൊപ്പം എത്തിയ കേന്ദ്രസഹമന്ത്രിയും മുഖ്യമന്ത്രിക്കൊപ്പം അന്തിമോപചാരമര്‍പ്പിച്ചു. ശേഷം കേരള സര്‍ക്കാരിന്റെ ആദരമായി കേരള പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. തുടര്‍ന്ന് മൃതദേഹങ്ങള്‍ ആംബുലന്‍സുകളില്‍ അതത് സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി. അപകടത്തില്‍ മരിച്ച ഏഴ് തമിഴ്‌നാട് സ്വദേശികളുടെ മൃതദേഹങ്ങള്‍ തമിഴ്‌നാട് മന്ത്രി കെ എസ് മസ്താന്‍ ഏറ്റുവാങ്ങി.

മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനെത്തിയ കുടുംബങ്ങള്‍ കണ്ടുനില്‍ക്കാനാകാതെ വിതുമ്പി. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി സെബിന്റെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ പിതാവ് പൊട്ടിക്കരഞ്ഞതോടെ ആശ്വസിപ്പിക്കാനാകാതെ ഒപ്പമെത്തിയവര്‍ നിസ്സാഹായരാവുന്നതായിരുന്നു വിമാനത്താവളത്തില്‍ നിന്നുള്ള വേദനിപ്പിക്കുന്ന കാഴ്ച.

തീപിടിത്തത്തില്‍ ഭൂരിഭാഗം ആളുകളും മരിച്ചത് പുക ശ്വസിച്ചെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. 31 പേരാണ് പുക ശ്വസിച്ച് മരിച്ചത്. 14 പേര്‍ പൊള്ളേലേറ്റാണ് മരിച്ചത്. 45 മൃതദേഹവുമായാണ് വിമാനം കൊച്ചിയിലെത്തിയത്.

കുവൈറ്റ് മംഗഫിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് അഗ്‌നിബാധയുണ്ടായത്. തീപിടിത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് കുവൈറ്റ് ഫയര്‍ഫോഴ്സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗാര്‍ഡിന്റെ റൂമില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയര്‍ഫോഴ്സ് പ്രസ്താവനയില്‍ വ്യക്തമാക്കി. അപകടത്തില്‍ 50 ഇന്ത്യക്കാരാണ് മരിച്ചത്. 49 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞു. വിവിധ ആശുപത്രികളിലായി 28 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *