October 16, 2025
#kerala #Politics #Top Four

‘പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാന്‍ ആണ് ‘ കെ മുരളീധരനെ പിന്തുണച്ച് വീണ്ടും ഫ്‌ലെക്‌സ്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ തോല്‍വിക്ക് പിന്നാലെ കെ മുരളീധരനെ അനുകൂലിച്ച് പലയിടങ്ങളിലും ഫ്‌ലെക്‌സ് ബോര്‍ഡ് ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ മുരളീധരനെ അനുകൂലിച്ച് വീണ്ടും ഫ്‌ലെക്‌സ് ബോര്‍ഡ് ഉയര്‍ന്നിരിക്കുകയാണ്.പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാന്‍ ആണെന്നാണ് ബോര്‍ഡിലെ വരികള്‍. കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

Also Read ; വീണ ജോര്‍ജ്ജിന്റെ ഭര്‍ത്താവ് ഉള്‍പ്പെട്ട റോഡ് അലൈന്‍മെന്റ് വിവാദം; സ്ഥലം അളന്ന് പരിശോധിക്കാന്‍ ജില്ലാകളക്ടറുടെ നിര്‍ദേശം

കോഴിക്കോട് നഗരത്തിന് പുറമെ തിരുവനന്തപുരത്തും കൊല്ലത്തും പാലക്കാടും ഫ്‌ലക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും ഉയര്‍ന്നിരുന്നു. ‘നയിക്കാന്‍ മുരളിയേട്ടന്‍ വരട്ടെ’ എന്നായിരുന്നു പാലക്കാട് പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ എഴുതിയിരുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന്‍ മത്സരിക്കണം എന്നാണ് പോസ്റ്ററില്‍ ആവശ്യപ്പെട്ടിരുന്നത്. നഗരത്തില്‍ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കൊണ്ടാണ് കൊല്ലം ചിന്നക്കടയില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നത്. കൊല്ലത്തെ കോണ്‍ഗ്രസുകാര്‍ എന്ന പേരിലാണ് ഫ്‌ലക്‌സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘പ്രിയപ്പെട്ട കെ എം നിങ്ങള്‍ ഞങ്ങളുടെ ഹൃദയമാണ് ധീരനായ പോരാളിക്ക് അഭിവാദ്യങ്ങള്‍ എന്നാണ്’ എന്നാണ് ഫ്‌ലക്‌സില്‍ എഴുതിയിരിക്കുന്നത്. ‘നയിക്കാന്‍ നായകന്‍ വരട്ടെ’ എന്നാണ് തിരുവനന്തപുരത്തെ പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. വര്‍ഗീയതക്ക് എതിരായ പോരാട്ടത്തിന്റെ പ്രതീകമാണ് മുരളി എന്നും പോസ്റ്റര്‍ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *