പന്തീരാങ്കാവ് കേസ് ; വീട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്ന് മൊഴി നല്‍കി യുവതി

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനകേസ് പരാതിക്കാരി മൊഴി നല്‍കിയശേഷം തിരികെ ഡല്‍ഹിയിലേക്ക് മടങ്ങി. ഇന്നലെ ഡല്‍ഹിയില്‍ നിന്നും രാത്രിയോടെ കൊച്ചിയിലെത്തിയ യുവതിയെ വടക്കേക്കര പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തിരുന്നു.ഇന്ന് പുലര്‍ച്ചെയുള്ള വിമാനത്തിലാണ് യുവതി ഡല്‍ഹിയിലേക്ക് മടങ്ങിയത്.
Also Read ; ട്രാഫിക് നിയമലംഘന വീഡിയോകള്‍ നീക്കംചെയ്യണം ; യൂട്യൂബിന് കത്തെഴുതി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍
വീട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത് എന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ആരുടെയോ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് പെണ്‍കുട്ടി മൊഴി മാറ്റിയതെന്ന് വീട്ടുകാരും ആരോപിച്ചിരുന്നു.വീട്ടില്‍ നില്‍ക്കാന്‍ താല്‍പര്യമില്ലെന്നും ഡല്‍ഹിയില്‍ പോകണമെന്നും മജിസ്‌ട്രേറ്റിനോടും യുവതി ആവശ്യപ്പെട്ടു. ഇതോടെ നടപടികള്‍ പൂര്‍ത്തിയാക്കി യുവതിയെ പോലീസ് വിട്ടയക്കുകയായിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അതേസമയം യുവതിയെ കാണാനില്ലെന്ന് വ്യക്തമാക്കി പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം രാത്രി യുവതിയെ ഡല്‍ഹിയില്‍ നിന്ന് വിമാന മാര്‍ഗ്ഗം കൊച്ചിയില്‍ എത്തിച്ചത്.