#kerala #Top Four

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുടെ മരണം: ആത്മഹത്യക്ക് കാരണം എന്ന് കരുതുന്ന സൈബര്‍ ആക്രമണത്തില്‍ പൊലീസ് അന്വേഷണം

തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ത്ഥിനി യൂട്യൂബറുടെ ആത്മഹത്യക്ക് കാരണം എന്ന് കരുതുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് പൊലീസ് പരിശോധിക്കും. പെണ്‍കുട്ടിയുടെ സുഹൃത്ത് ആയ യുവാവിന്റെ അടക്കം സമൂഹമാധ്യമ അക്കൗണ്ടുകള്‍ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം. നിലവില്‍ ആസ്വാഭാവിക മരണത്തിനാണ് പൂജപ്പുര പൊലീസ് കേസെടുത്തിട്ടുള്ളത്. മരിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി ഇന്നലെ തന്നെ രേഖപ്പെടുത്തിയിരുന്നു.

Also Read ; സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനം; പിഎസ്സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനമില്ല

ആത്മഹത്യാക്കുറിപ്പ് ഒന്നും ലഭിക്കാത്ത പശ്ചാത്തലത്തില്‍ വീട്ടില്‍ വിശദമായ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. കടുത്ത സൈബര്‍ ആക്രമണത്തില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആരോപണം. ആരോപണം പരാതിയായി ലഭിച്ചിട്ടില്ലെങ്കിലും സൈബര്‍ ആക്രമണത്തെക്കുറിച്ച് പൊലീസ് വിശദമായി പരിശോധിക്കും. സമൂഹമാധ്യമങ്ങളിലെ ചില അക്കൗണ്ടുകള്‍ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ സുഹൃത്ത് നെടുമങ്ങാട് സ്വദേശിയായ യുവാവിനെയും ചോദ്യം ചെയ്‌തേക്കും. ആത്മഹത്യയ്ക്ക് പിന്നില്‍ മറ്റു കാരണങ്ങള്‍ ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തിയാര്‍ജ്ജിച്ച പെണ്‍കുട്ടി സുഹൃത്തുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമായിരുന്നു നേരിട്ടിരുന്നത്. ഇപ്പോള്‍ നിരവധി കമന്റുകളാണ് പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ നിറഞ്ഞിരിക്കുന്നത്. വ്യക്തിപരമായ ആക്രമണങ്ങളാണ് മിക്കവയും. സുഹൃത്തുക്കള്‍ ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരുന്നു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *