സ്റ്റീല്‍ ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവം; വ്യാപക പരിശോധനയ്ക്ക് പോലീസ്
കണ്ണൂര്‍: എരഞ്ഞോളിയില്‍ സ്റ്റീല്‍ ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സംഘര്‍ഷ സാധ്യത മേഖലകളില്‍ പരിശോധന നടത്തും. തലശ്ശേരി, പാനൂര്‍, മട്ടന്നൂര്‍, ചൊക്ലി എന്നിവിടങ്ങളിലും പോലീസ് പ്രത്യേക പരിശോധന നടത്തും. അതേസമയം ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ബോംബ് സ്‌ഫോടനം വ്യാപകമാകുമ്പോഴും പോലീസ് നോക്കുകുത്തിയാവുകയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
Also Read; കുവൈത്ത് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത്
ബോംബ് എവിടെ നിന്ന് എത്തിയെന്ന അന്വേഷണമാണ് പോലീസ് ഇപ്പോള്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്. അതേ സമയം പാര്‍ട്ടി ശക്തികേന്ദ്രത്തില്‍ ബോംബ് സൂക്ഷിച്ചത് സിപിഐഎമ്മിന്റെ അറിവോടെയെന്നാണ് ബിജെപിയും കോണ്‍ഗ്രസും ആരോപിക്കുന്നത്. ബോംബ് സ്‌ക്വാഡ് പറമ്പിലും വീട്ടിലും പരിശോധന നടത്തിയെങ്കിലും കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കണ്ണൂര്‍ എരഞ്ഞോലിയി കുടക്കളം സ്വദേശി വേലായുധന്‍(75) ആണ് കഴിഞ്ഞ ദിവസം ഒഴിഞ്ഞ പറമ്പില്‍ തേങ്ങയെടുക്കാന്‍ പോകുന്നതിനിടെ ബോംബ് പൊട്ടി മരിച്ചത്.