തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ‘അസൗകര്യങ്ങള്‍ പറഞ്ഞ് മടക്കി അയച്ചു’; യുവാവിന്റെ മരണം ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ യുവാവിന് ചികിത്സ നിഷേധിച്ചെന്ന് പരാതി. പാലോട് സ്വദേശി അഖിലിന്റെ മരണം ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് അഖില്‍ ആശുപത്രിയിലെത്തിയത്. എന്നാല്‍ അസൗകര്യങ്ങള്‍ പറഞ്ഞ് മടക്കി അയക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പ്രതികരിച്ചു.
ഐസിയുവിലും വാര്‍ഡിലും ബെഡ്ഡില്ലെന്ന് പറഞ്ഞായിരുന്നു മെഡിക്കല്‍ കോളേജില്‍ നിന്ന് വിട്ടയച്ചത്. തുടര്‍ന്നെത്തിയ സ്വകാര്യ ആശുപത്രിയും അഖിലിന് ചികിത്സ നിഷേധിച്ചെന്നും ആരോപണമുണ്ട്. എസ് കെ ആശുപത്രിയില്‍ ആഞ്ചിയോ ഗ്രാം നടത്തിയില്ല. വൈകുന്നേരത്തോടെ അഖില്‍ മരിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം