#Crime #india #Top Four

യുപിയിലെ അലീഗഢില്‍ മോഷണക്കുറ്റം ആരോപിച്ച് മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അലീഗഢില്‍ മോഷണക്കുറ്റമാരോപിച്ച് മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. 35കാരനായ മുഹമ്മദ് ഫരീദെന്ന ഔറംഗസേബാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 10.15 ഓടെയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ ഗാന്ധിപാര്‍ക്ക് പോലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Also Read ; ഒ ആര്‍ കേളു മന്ത്രിയാകും; ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പുകള്‍ ലഭിക്കില്ല

ചൊവ്വാഴ്ച രാത്രി വൈകിയാണ് യുവാവിന് മര്‍ദനമേറ്റുവെന്ന വിവരം പോലീസിന് ലഭിച്ചത്. മുഹമ്മദ് ഫരീദ് ഒരു വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയെന്ന് ആരോപിച്ച് ഇയാളെ ക്രൂരമായി മര്‍ദിക്കുകയും അതിന് ശേഷമാണ് പോലീസിനെ വിവരം അറിയിക്കുകയും ചെയ്തത്. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനാവില്ല.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

സംഭവത്തിന് പിന്നാലെ നഗരത്തിലെ പഴയ റെയില്‍വേ സ്റ്റേഷന് സമീപം ഹിന്ദുക്കളും മുസ്ലീംങ്ങളും സംഘടിച്ചതോടെ സംഭവസ്ഥലത്ത് സംഘര്‍ഷ സാധ്യതയുണ്ടായി. പ്രദേശത്ത് അക്രമിക്കപ്പെടുമെന്ന ഭീതിയെ തുടര്‍ന്ന് കടകള്‍ അടഞ്ഞ് കിടന്നു. അതേസമയം പ്രദേശത്ത് സംഘര്‍ഷാലസ്ഥയുണ്ടെങ്കിലും നിവവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അലീഗഢ് ഐജി ഷലാഭ് മാതുര്‍ പറഞ്ഞു. വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്നായി അധിക പോലീസ് സേനയെ സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പേരറിയുന്ന 10 പേര്‍ക്കെതിരെയും പേരറിയാത്ത മറ്റ് നിരവധി പേര്‍ക്കെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു.

നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും ഔറംഗസേബ് കള്ളനാണെങ്കില്‍ അയാളെ പോലീസിന് കൈമാറുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും സമാജ്വാദി പാര്‍ട്ടി നേതാവ് അജു ഇഷാഖ് പറഞ്ഞു. അന്വേഷണം ശരിയായ രീതിയിലാണെന്നും നിരപരാധിയായ ആരും ശിക്ഷിക്കപ്പെടരുതെന്നും ബി.ജെ.പിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *