ബെംഗളൂരില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും അശ്ലീലമായി സംസാരിക്കുന്നത് തടയുകയും ചെയ്ത മാതൃസഹോദരിയെ കൊലപ്പെടുത്തി പത്താം ക്ലാസ് വിദ്യാര്‍ത്ഥി
ബെംഗളൂരു: മാതൃസഹോദരിയെ കൊലപെടുത്തിയതിന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയെ പൊലീസ് പിടിയില്‍. അശ്ലീല ചുവയോടെ സംസാരിച്ചത് യുവതി തടഞ്ഞതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥി മാതൃസഹോദരിയെ കൊലപ്പെടുത്തിയതെന്ന് കര്‍ണാടക പൊലീസ് അറിയിച്ചു. ദക്ഷിണ കന്നഡയിലെ ഉപ്പിനങ്ങാടി നഗരത്തിനടുത്തുള്ള ഗ്രാമത്തിലായിരുന്നു സംഭവം.
ഞായറാഴ്ച രാത്രിയിലാണ് 37 കാരിയായ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടന്ന ദിവസം പ്രതിയായ വിദ്യാര്‍ത്ഥി യുവതിക്കൊപ്പം വീട്ടില്‍ ഉണ്ടായിരുന്നു. യുവതി ഉറങ്ങുന്ന സമയത്ത് ആണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. എന്നാല്‍ യുവതി ആണ്‍കുട്ടിയെ എതിര്‍ക്കുകയും ശകാരിക്കുകയും ചെയ്തു. കൂടാതെ മാന്യമായി പെരുമാറണം എന്ന് ഉപ?ദേശിക്കുകയും ചെയ്തു.
സംഭവം മാതൃസഹോദരി മറ്റുള്ളവരോട് പറയുമെന്ന് വിദ്യാര്‍ത്ഥി ഭയന്നിരുന്നു. തുടര്‍ന്ന് ഉറങ്ങി കിടന്ന സമയത്ത് തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞു. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹൃദയാഘാതത്തെ തുടര്‍ന്നാണ് മാതൃസഹോദരി മരിച്ചതെന്ന് കുട്ടി പിതാവിനെ വിളിച്ചറിയിച്ചിരുന്നു. യുവതിയുടെ മൃതദേഹം കണ്ടെത്തിയത് മുതല്‍ പൊലീസിന് വിദ്യാര്‍ത്ഥിയെ സംശയമുണ്ടായിരുന്നു. പ്രതിയുടെ മുതുകില്‍ പോറലുള്ളതായി പിതാവും പൊലീസില്‍ അറിയിച്ചു. യുവതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് മുതുകില്‍ പോറലുകള്‍ ഉണ്ടായതെന്നും വിദ്യാര്‍ത്ഥി സമ്മതിച്ചിട്ടുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം