#india #Movie #Top News

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം വന്ന മാലാഖ; രാം ചരണിന്റെയും ഉപാസന കൊനിഡെലയുടെയും മകള്‍ ക്ലിന്‍ കാരയ്ക്ക് ഒന്നാം പിറന്നാള്‍

തെന്നിന്ത്യന്‍ താരം രാം ചരണിന്റെയും ഉപാസന കൊനിഡെലയുടെയും മകള്‍ ക്ലിന്‍ കാരയ്ക്ക് ഇന്ന് ഒന്നാം പിറന്നാള്‍. മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഉപസാന ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. മകള്‍ക്കായി കാത്തിരുന്ന നാളുകളെ കുറിച്ചും ശേഷം മകള്‍ ജീവിത്തിലുണ്ടാക്കിയ സന്തോഷത്തെ കുറിച്ചും രാം ചരണും ഉപാസനയും മുത്തച്ഛന്‍ ചിരഞ്ജീവിയും വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. എല്ലാവരും ആ രാജകുമാരിയെ മാറോട് ചേര്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നുവെന്നാണ് ചിരിഞ്ജീവി ഓര്‍മ്മകള്‍ പങ്കുവെച്ചത്.

Also Read ; കേരള ബിവറേജ് കോര്‍പ്പറേഷനില്‍ ജോലി

എട്ട് മാസം ഒരു കാറ്റ് പോലെയായിരുന്നു. പതിനൊന്ന് വര്‍ഷത്തെ കാത്തിരിപ്പ്. ഒരു അമ്മയാകുന്ന എല്ലാ വികാരങ്ങളിലൂടെയും ഞാന്‍ കടന്നു പോയി. ഒരുപാട് പേര് കുഞ്ഞിനെ അത്രയധികം സ്‌നേഹിക്കുന്നുണ്ട്. അതില്‍ ഞാന്‍ ഒരുപാട് സന്തോഷവതിയാണ്. എല്ലാവരും മകളോട് കാണിച്ച സ്‌നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. ക്ലിന്‍ കാര, ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിന്, ഞങ്ങളെ പൂര്‍ണതയിലെത്തിച്ചതിന് ഞങ്ങള്‍ക്ക് സന്തോഷവും ആഹ്ലാദവും നല്‍കിയതിന് നന്ദി, ഉപസാന കൊനിഡെല പറഞ്ഞു.

‘ഒരുപാട് സ്‌ട്രെസും ടെന്‍ഷനും നിറഞ്ഞ നാളുകള്‍, ആ 11വര്‍ഷക്കാലം അവര്‍ എന്തുചെയ്യുകയായിരുന്നു എന്ന് എല്ലാവരും കരുതിക്കാണും. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കുഞ്ഞ് വരേണ്ട സമയത്ത് വന്നു. അങ്ങനെ അത് സംഭവിച്ചു. അത് യാഥാര്‍ത്ഥ്യമായി. മറ്റാരേക്കാളും അവളാണ് ത്യാഗം അനുഭവിച്ചത്. ഒരു മികച്ച പങ്കാളിയാണ് ഉപാസന. ആ പതിനൊന്ന് വര്‍ഷ കാലയളവില്‍ മികച്ച പങ്കാളികളായി ഞങ്ങള്‍. വളരെ ടെന്‍ഷനുള്ള സമയമായിരുന്നു. പക്ഷെ കുഞ്ഞ് പുറത്തേക്ക് വന്ന ആ സെക്കന്‍ഡിലാണ് ആശ്വാസമായത്. 9 മാസങ്ങള്‍ ഞങ്ങള്‍ ആസ്വദിച്ച കാലമായിരുന്നു’, രാം ചരണ്‍ ഓര്‍മ്മകള്‍ പങ്കുവെച്ചു.

2023 ജൂണ്‍ 20 ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചാണ് ഉപാസന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ കൈയിലേന്തി ആശുപത്രിക്ക് പുറത്തേക്ക് വരുന്ന രാം ചരണിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. മുത്തച്ഛന്‍ ചിരഞ്ജീവിയാണ് കുഞ്ഞിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ക്ലിന്‍ കാര കോനിഡെല എന്നാണ് കുഞ്ഞിന്റെ മുഴുവന്‍ പേര്. ക്ലിന്‍ കാര എന്ന പേര് ലളിതാസഹസ്രനാമത്തില്‍ നിന്നാണ് എടുത്തിരിക്കുന്നത്. ആത്മീയമായ ഉണര്‍വ്വ് സൃഷ്ടിക്കുന്ന, പരിവര്‍ത്തനത്തിനും ശുദ്ധീകരണത്തിനും വഴിതെളിക്കുന്ന ഊര്‍ജ്ജമാണ് ക്ലിന്‍ കാര എന്ന നാമത്തിലൂടെ അര്‍ത്ഥമാക്കുന്നത്.

2012 ജൂണ്‍ 14 നായിരുന്നു രാം ചരണും ഉപാസനയും തമ്മിലുള്ള വിവാഹം. അപ്പോളോ ലൈഫ് വൈസ് പ്രസിഡന്റ് കൂടിയായ ഉപാസന ബിസിനസ് സംരഭക കൂടിയാണ്. തങ്ങളുടെ ആദ്യ കണ്‍മണിക്കായി കാത്തിരിക്കുന്നുവെന്ന് ഡിസംബറില്‍ ആയിരുന്നു ദമ്പതികള്‍ അറിയിച്ചത്. പിന്നാലെ ഇത് സംബന്ധിച്ച വിശേഷങ്ങള്‍ പലതും ഉപാസന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

വിവാഹത്തിന് മുന്‍പ് തന്നെ തന്റെ അണ്ഡം ശീതീകരിക്കുന്നതിന് താനും രാം ചരണും തീരുമാനിച്ചിരുന്നുവെന്ന് മുന്‍പ് ഉപാസന പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. വിവാഹിതരായി കുട്ടികള്‍ ഉണ്ടാകുന്നതിന് മുന്‍പായി സാമ്പത്തികമായി സുരക്ഷിതരാകാന്‍ ആഗ്രഹിച്ചതിനാലാണ് അങ്ങനെ ഒരു തീരുമാനം എടുത്തത് എന്നാണ് ഉപാസന പറഞ്ഞിരുന്നത്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *