മാസ്‌ക് ധരിച്ച് ബൈക്കില്‍ എത്തി വഴിയാത്രക്കാരുടെ മാല പൊട്ടിച്ച് പായും;സംഘത്തിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
തിരുവനന്തപുരം: മാസ്‌ക് ധരിച്ച് ബൈക്കില്‍ എത്തി മോഷണം നടത്തുന്ന മൂന്നംഗസംഘത്തിനായി അന്വേഷണം ഊര്‍ജിതം. കുന്നത്തുകാല്‍ കട്ടച്ചല്‍വിളയില്‍ വഴിയാത്രക്കാരിയായ വയോധികയുടെ ഒന്നര പവന്‍ മാലയും തവരവിള കുട്ടത്തിവിളയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ അഞ്ച് പവന്റെ മാലയുമാണ് സംഘം പിടിച്ചു പറിച്ചത്. പിന്നീട് പത്തനാവിളയില്‍ വഴിയാത്രക്കാരിയുടെ മാല പിടിച്ചു പറിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
കുന്നത്തുകാല്‍, നാറാണി, അമ്പലത്തിന്‍കാല ബിനു ഭവനില്‍ ബേബിയുടെ ഒന്നര പവന്‍ മാലയാണ് കട്ടച്ചല്‍വിളയ്ക്ക് സമീപത്തുവെച്ച് രാവിലെ പതിനൊന്നരയോടെ കവര്‍ന്നത്. ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ ഒരാളും പുറകിലിരുന്ന രണ്ടു പേര്‍ ഹെല്‍മെറ്റ് ഇല്ലാതെയുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പുറകിലിരുന്നവര്‍ക്ക് മാസ്‌ക് ഉണ്ടായിരുന്നു. പുറകിലിരുന്നയാളാണ് മാല പിടിച്ചുപറിച്ചത്.
പ്രതികള്‍ സഞ്ചരിച്ച വഴിയിലെ സി സി ടി വി ദൃശ്യങ്ങള്‍ ഡിവൈഎസ്പി അമ്മിണിക്കുട്ടന്റെ നേതൃത്വത്തില്‍ പരിശോധിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം