#india #Top News

സെല്‍ഫി എടുക്കുന്നതിനിടെ ബോട്ടില്‍ നിന്ന് ഗംഗാനദിയില്‍ വീണു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

റായ്ബറേലി: സെല്‍ഫി എടുക്കുന്നതിനിടെ ഗംഗാനദിയില്‍ വീണ് രണ്ട് ആണ്‍കുട്ടികള്‍ മരിച്ചു. ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇരുവരും നദിയില്‍ വീണത്.

Also Read ;മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: ആര്‍ഡിഡി ഓഫീസുകളിലേക്ക് യുവജനസംഘടനകളുടെ മാര്‍ച്ച്, സംഘര്‍ഷം

മൂന്ന് പേരടങ്ങുന്ന സംഘമാണ് ബോട്ടിലുണ്ടായിരുന്നത്. യാത്രക്കിടെ സെല്‍ഫി എടുക്കുന്നതിനായി ബോട്ടിന്റെ അരികിലേക്ക് നീങ്ങിയതിനെ തുടര്‍ന്ന് ബാലന്‍സ് നഷ്ടപ്പെട്ട് ബോട്ട് മറിയുകയായിരുന്നു. നദിയില്‍ വീണ തൗഹീദും(17) ഷാനും(18) ശക്തമായ ഒഴുക്കില്‍പ്പെട്ടു. ഫഹദ്(19) എന്നയാള്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.

മുങ്ങല്‍വിദഗ്ദരുടെ സഹായത്തോടെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *