അയല്‍വാസിയുടെ മതില്‍ ഇടിഞ്ഞ് വീടിനുമുകളില്‍ വീണു ; ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

ബെംഗളൂരു : വീടിനുമുകളിലേക്ക് അയല്‍വാസിയുടെ മതില്‍ ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു.കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ ഉഉള്ളാള്‍ മദനി നഗര്‍ മേഖലയിലാണ് ബുധനാഴ്ച പുലര്‍ച്ചെ അപകടമുണ്ടായത്. മംഗലാപുരം പോര്‍ട്ടിലെ ജീവനക്കാരനായ യാസിര്‍,ഭാര്യ മറിയുമ്മ ഇവരുടെ രണ്ട് കുട്ടികള്‍ എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് മതിലിടിഞ്ഞു വീണതിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ചൊവ്വാഴ്ച മുതല്‍ പ്രദേശത്ത് കനത്ത മഴയായിരുന്നു. കേരളത്തിലേതിന് സമാനമായി ദക്ഷിണ കന്നട മേഖലയിലും മഴ ശക്തമാണ്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..