വിവാഹമോചനം കഴിഞ്ഞ് മൂന്ന് ദിവസം ; മുന്‍ഭര്‍ത്താവ് നഗ്നചിത്രമെടുത്തു, മര്‍ദിച്ചു, മനംനൊന്ത് യുവതി ജീവനൊടുക്കി
തിരുവനന്തപുരം : മുന്‍ഭര്‍ത്താവ് നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ചതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് സംഭവമുണ്ടായത്. മൂന്ന് ദിവസം മുമ്പാണ് ഇവര്‍ വിവാഹമോചിതയായത്. യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുന്‍ ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് എഴുതിയ കുറിപ്പും മുറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിക്ക് കോടതിയില്‍ നിന്നും വിവാഹമോചനം ലഭിച്ചത്. ഇതിനു പിന്നാലെ മകളും യുവതിയും മണികണേഠശ്വരത്ത് ഒറ്റക്കായിരുന്നു താമസം. തിങ്കളാഴ്ച വീട്ടിലെത്തിയ ഭര്‍ത്താവ് യുവതിയെ ക്രൂരമായി അക്രമിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. നേരത്തെ മകള്‍ക്കെതിരെ അതിക്രമം നടത്തിയതിന് പോക്‌സോ കേസിലും ഇയാള്‍ പ്രതിയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകള്‍ ഉള്ളപ്പോള്‍ വിളിക്കൂ ദിശ ഹെല്‍പ് ലൈനില്‍ ടോള്‍ ഫ്രീ നമ്പര്‍ : 1056 )