#kerala #Top News

അപകടമുണ്ടാക്കിയ കുഴിയില്‍ എല്ലുപൊട്ടിയ കൈയ്യുമായി പ്രതിഷേധിച്ച് ദമ്പതികള്‍; കുഴിയില്‍ ചെടി നട്ട് നാട്ടുകാര്‍

ആലുവ: അപകടമുണ്ടാക്കിയ റോഡിലെ കുഴിയില്‍ എല്ല് പൊട്ടിയ കൈയ്യുമായി പ്രതിഷേധിച്ച് ദമ്പതികള്‍. എറണാകുളം ആലുവയിലാണ് പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് ഇവര്‍ സഞ്ചരിച്ച ഇരുചക്രവാഹനം റോഡിലെ കുഴിയില്‍ വീണ് അപകടമുണ്ടായത്.

Also Read ; മക്കിമലയില്‍ മാവോയിസ്റ്റുകള്‍ക്കായി വന്‍ തിരച്ചില്‍; ബോംബുകള്‍ എവിടെ നിന്ന് ലഭിച്ചെന്നതില്‍ കൂടുതല്‍ അന്വേഷണം, കനത്ത ജാഗ്രത

ആലുവ ചൂണ്ടി ഭാഗത്ത് നെസ്റ്റ് വില്ലയുടെ മുന്‍വശത്താണ് പൂക്കാട്ടുപടി സ്വദേശി നൗഷാദും ഭാര്യ സുനിതയും അപകടത്തില്‍പ്പെട്ടത്. രാത്രി ഇരു ചക്രവാഹനത്തില്‍ ആലുവയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്നു ദമ്പതികള്‍. വെള്ളക്കെട്ടുണ്ടായ റോഡിലെ കുഴിയില്‍ വാഹനം വീണു. വീഴ്ചയില്‍ ഇരുവരും റോഡിന്റെ നടുവിലേക്ക് മറിഞ്ഞുവീണെങ്കിലും മറ്റുവാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. നൗഷാദിന് കാലിനും നെഞ്ചിനും മുഖത്തും പരിക്കേറ്റു. സുനിതയുടെ കൈപ്പത്തിയോട് ചേര്‍ന്ന് എല്ലിന് പൊട്ടലുണ്ട്.

പരിക്ക് വക വെക്കാതെ പിറ്റേന്ന് തന്നെ അപകടത്തില്‍പ്പെട്ട ദമ്പതികള്‍ നടുറോഡിലെത്തി. പിന്നെ എല്ല് പൊട്ടിയ കൈയുമായി പ്രതിഷേധം. സംഭവം കാണാനും ഐക്യപ്പെടാനും നാട്ടുകാരുമെത്തിയതോടെ പ്രതിഷേധത്തിന് ചൂടേറി. ഇനിയൊരു അപകടം ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് പ്രതിഷേധമെന്ന് ഇരുവരും പറഞ്ഞു. കുഴിയില്‍ ചെടികള്‍ നട്ട് നാട്ടുകാരും പ്രതിഷേധിച്ചു. എത്രയും വേഗം റോഡ് ശരിയാക്കണമെന്നാണ് ആവശ്യം. ഒട്ടേറെ തവണ അധികാരികളെ അറിയിച്ചിട്ടും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *