അര്‍ജന്റീനിയന്‍ പരിശീലകന്‍ സ്‌കലോണിക്ക് സസ്‌പെന്‍ഷന്‍ ; പെറുവിനെതിരെയുള്ള മത്സരം നഷ്ടമാകും

മ്യൂണിച്ച്: അര്‍ജന്റീനയുടെ പരിശീലകന്‍ ലയണല്‍ സ്‌കലോണിക്ക് സസ്‌പെന്‍ഷന്‍. സൂപ്പര്‍ താരം മെസ്സിയെ പുറത്തിരുത്തി പെറുവിനെതിരെയുള്ള കോപ്പ അമേരിക്ക 2024 ലെ മൂന്നാം മത്സരത്തിനൊരുങ്ങുന്ന അര്‍ജന്റീന ടീമിന് പരിശീലകന്‍ സ്‌കലോണിയുടെ സസ്‌പെന്‍ഷന്‍ തിരിച്ചടിയായിരിക്കുകയാണ്.
Also Read ; യൂറോകപ്പ് പ്രീ ക്വാര്‍ട്ടറിന് ഇന്ന് തുടക്കം ; പോരാട്ടത്തിനൊരുങ്ങി ജര്‍മ്മനിയും ഡെന്‍മാര്‍ക്കും
കോപ്പയിലെ കഴിഞ്ഞ മത്സരങ്ങളില്‍ രണ്ടാം പകുതിയില്‍ ടീം ഇറങ്ങാന്‍ വൈകിയതിനാണ് സ്‌കലോണിക്ക് സസ്‌പെന്‍ഷന്‍ കിട്ടിയത്.ഒരു മത്സരത്തില്‍ നിന്നാണ് സ്‌കലോണിയെ വിലക്കിയത്. ഇതോടെ കോപ്പയില്‍ പെറുവിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം സ്‌കലോണിക്ക് നഷ്ടമാകും. അസിസ്റ്റന്റ് കോച്ച് പാബ്ലോ ഐമറനായിരിക്കും പകരം ചുമതല.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
സസ്‌പെന്‍ഷന് പുറമെ 15,000 ഡോളര്‍ രൂപയുടെ പിഴയും ചുമത്തിയിട്ടുണ്ട്. പെറുവിനെതിരായ മത്സരത്തില്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കാമെങ്കിലും ലോക്കര്‍ റൂമില്‍ പ്രവേശിക്കാനോ കളിക്കാരുമായി സംസാരിക്കാനോ സ്‌കലോണിക്ക് കഴിയില്ല. കൂടാതെ, മത്സരത്തിന് മുന്‍പുള്ള പത്രസമ്മേളനത്തിലും പങ്കെടുക്കാനാകില്ല.സ്‌കലോണിക്ക് മാത്രമല്ല, ചിലിയുടെ മുഖ്യ പരിശീലകന്‍ റിക്കാര്‍ഡോ ഗരേക്കയും സമാനമായ കാരണങ്ങളാല്‍ ഒരു മത്സരത്തില്‍ സസ്‌പെന്‍ഷനും പിഴയും ചുമത്തിയിട്ടുണ്ട്.
കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചിരുന്നു. കാനഡയ്‌ക്കെതിരെ 2-0 ത്തിനും ചിലിക്കെതിരെ 1-0ത്തിനും ജയിച്ചിരുന്നു. അതേസമയം, ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സൂപ്പര്‍താരം ലയണല്‍ മെസ്സി പെറുവിനെതിരെ കളിക്കില്ലന്നാണ് റിപ്പോര്‍ട്ടുകള്‍. ചിലിക്കെതിരായി കളിക്കുമ്പോള്‍ ചെറിയരീതിയില്‍ പനിയും തൊണ്ടവേദനയും ഉണ്ടായിരുന്നതായി മത്സരശേഷം മെസ്സി പറഞ്ഞിരുന്നു. കൂടാതെ ചിലിക്കെതിരെയുള്ള മത്സരത്തില്‍ മെസ്സിക്ക് പരിക്കുമേറ്റിരുന്നു.