കണ്ണൂരില്‍ ടാങ്കറില്‍ നിന്ന് വാതകചോര്‍ച്ച ; സമീപത്തെ നഴ്‌സിംഗ് കോളേജിലെ 10 പേര്‍ക്ക് ദേഹാസ്വസ്ഥ്യം

കണ്ണൂര്‍ : കണ്ണൂരില്‍ രാമപുരത്ത് ടാങ്കറില്‍ നിന്നുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന് സമീപത്തെ നഴ്‌സിംഗ് കോളേജിലെ 10 പേര്‍ക്ക് ദേഹാസ്വസ്ഥ്യമുണ്ടായി. ടാങ്കറില്‍ ഉണ്ടായിരുന്ന ഹൈഡ്രോക്ലോറിക് ആസിഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നതിനിടയിലാണ് ചോര്‍ച്ചയുണ്ടായത്.
Also Read ; യൂട്യൂബ് വ്‌ലോഗേഴ്‌സായ ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ വാഹനം അപകടത്തില്‍പ്പെട്ടു
ദേഹാസ്വാസ്ഥ്യമുണ്ടായവരില്‍ എട്ടു പേരെ പരിയാരം മെഡിക്കല്‍ കോളേജിലും രണ്ട് പേരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മംഗലാപുരത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് ചോര്‍ച്ച ഉണ്ടായത്. തുടര്‍ന്നാണ് വാതകം ടാങ്കറില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചത്. സമീപത്ത് താമസിക്കുന്നവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ ഹൈഡ്രോക്ലോറിക് ആസിഡ് മാറ്റുന്നത് നിര്‍ത്തിവച്ചു.പഴയ ടാങ്കറില്‍ തന്നെ നിലനിര്‍ത്തി ചോര്‍ച്ച അടച്ച് യാത്ര തുടരാനാണ് തീരുമാനം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..