ജിയോയ്ക്കും എയര്‍ടെല്ലിനും പിന്നാലെ വോഡഫോണ്‍ ഐഡിയയും ; പ്രീപെയ്ഡ്, പോസ്റ്റ്-പെയ്ഡ് പ്ലാനുകളില്‍ 10% മുതല്‍ 23% വരെ വര്‍ധന

ഡല്‍ഹി: റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ നെറ്റ്‌വര്‍ക്ക് സേവന ദേതാക്കള്‍ക്ക് പുറമെ വോഡഫോണും ഐഡിയയും മൊബൈല്‍ റീച്ചാര്‍ജ് നിരക്ക് കുത്തനെ ഉയര്‍ത്തി. രാജ്യത്തെ ടെലികോം മേഖലയിലെ മൂന്നാമത്തെ കമ്പനിയായ വോഡഫോണ്‍ ഐഡിയ ജൂലൈ 4 മുതലാണ് പ്രീപെയ്ഡ്, പോസ്റ്റ്-പെയ്ഡ് പ്ലാനുകളില്‍ 10% മുതല്‍ 23% വരെ താരിഫ് വര്‍ദ്ധിപ്പിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. നേരത്തെ ഭാരതി എയര്‍ടെല്‍ 10% മുതല്‍ 21% വരെയും റിലയന്‍സ് ജിയോ 13% മുതല്‍ 27% വരെയും തങ്ങളുടെ പാനുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. ജൂലൈ മൂന്ന് മുതലാണ് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ മൊബൈല്‍ നിരക്കുകള്‍ വര്‍ധിക്കുന്നത്.
Also Read ; നോയിഡയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മതില്‍ ഇടിഞ്ഞുവീണ് അപകടം; മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം
വോഡാഫോണ്‍ ഐഡിയയുടെ മിനിമം പ്ലാനായ 179 രൂപയുടെ പ്ലാന്‍ 199 രൂപയാക്കിയാണ് വര്‍ധിച്ചത്. പ്രതിദിനം 1.5 ജിബി ഡാറ്റയുള്ള 84 ദിവസത്തെ വാലിഡിറ്റി പ്ലാനിന്റെ നിരക്ക് 719 രൂപയില്‍ നിന്ന് 859 രൂപയായി ഉയര്‍ത്തി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട്ഫോണ്‍ വിപണിയായ ഇന്ത്യയില്‍ താരിഫ് നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യമാണ്. 5 ജി അടക്കമുള്ള പുതിയ സംവിധാനത്തിലേക്ക് മാറാനുള്ള വലിയ ചിലവാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് നെറ്റ്വര്‍ക്ക് ദാതാക്കള്‍ പറയുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..