മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗല്ലയെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്; ചികിത്സ തേടിയത് 127 കുട്ടികള്‍, ഗുരുതരമല്ല

മലപ്പുറം: വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗല്ലയെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. കോഴിപ്പുറത്ത് വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഷിഗല്ലയെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഭക്ഷ്യ വിഷബാധയേറ്റ 127 കുട്ടികള്‍ ചികിത്സ തേടിയിരുന്നു.
ചികിത്സ തേടിയതില്‍ നാല് കുട്ടികളെ പരിശോധിച്ചതില്‍ ഷിഗല്ല സ്ഥിരീകരിച്ചു. മറ്റ് കുട്ടികളും രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ആര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
നിലവില്‍ ആരും ചികിത്സയിലില്ല. വിദ്യാര്‍ത്ഥികള്‍ കഴിച്ച ഭക്ഷ്യ വസ്തുക്കളുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന ബാക്ടീരയ മൂലമാണ് രോഗം പടരുക.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം