ഭയക്കണം… അള്‍ട്രാ പ്രൊസസ്ഡ് ഭക്ഷണങ്ങളെ….. പതുങ്ങിയിരിക്കുന്നത് അപകടകരമായ ആരോഗ്യപ്രശ്‌നങ്ങള്‍……. പുകയില മോഡല്‍ മുന്നറിയിപ്പിന് നീക്കം

പുത്തന്‍ ജീവിതശൈലിയിലൂടെ സ്വായക്തമാക്കുന്ന ചില ശീലങ്ങള്‍ മാറ്റിയെടുക്കാന്‍ പാടാണ്.പ്രത്യേകിച്ച് ആഹാര രീതികള്‍.എന്നാല്‍ ചില ആഹാരരീതികള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതാണ്. അത്തരത്തിലൊന്നാണ് അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍. ശീതീകരിച്ച ഭക്ഷണം,ഹോട്ട് ഡോഗ്സ്,പാക്കേജ് ചെയ്ത കുക്കികള്‍ തുടങ്ങിയവയും ഈ ഗണത്തില്‍പ്പെടുന്നവയാണ്. ഇവ ധാരാളമായി കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് നേരത്തെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ വിചാരിച്ചതിലും അപ്പുറമാണെന്നാണ് പുതിയ കണ്ടെത്തല്‍.
Also Read ; ‘ഉയിര് പോകാതിരുന്നത് ഭാഗ്യം’; കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അപായപ്പെടുത്താന്‍ വീട്ടില്‍ കൂടോത്രം
ദിവസേനയുള്ള ഇവയുടെ ഉപയോഗം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.അതുകൊണ്ട് തന്നെ പല രാജ്യങ്ങളും ഇത്തരം ഭക്ഷണപ്പൊതികളില്‍ പുകയില മോഡല്‍ മുന്നറിയിപ്പ് നല്‍കാനൊരുങ്ങുകയാണ്. ചില രാജ്യങ്ങള്‍ ഇതുസംബന്ധിച്ച നിയമ നിര്‍മ്മാണത്തിനും തുടക്കമിട്ടിട്ടുണ്ട്.
ഇത്തരം അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ഉറക്കക്കുറവിന് കാരണമാകുന്നുവെന്നും കണ്ടെത്തിയിരുന്നു.35000ത്തിലധികം ആളുകളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് ഈ കണ്ടെത്തല്‍. കൂടാതെ ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ സാധ്യതയും വര്‍ധിപ്പിക്കുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കഴിഞ്ഞയാഴ്ച ബ്രസീലിലെ സാവോപോളോയില്‍ ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഓണ്‍ ഒബീസിറ്റി ( കുടവയറിനെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം ) എന്ന പേരില്‍ സംഘടിപ്പിച്ച ആരോഗ്യ ശാസ്ത്ര സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നും അള്‍ട്രാ പ്രൊസസ്ഡ് ഭക്ഷണങ്ങള്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചായിരുന്നു.അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണം എന്ന പ്രയോഗത്തിന്റെ ഉപജ്ഞാതാവായ സാവോപോളോ സര്‍വകലാശാലയിലെ പ്രഫ.കാര്‍ലോസ് മോണ്ടിയേറോ ഈ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലും പുകയില മോഡല്‍ മുന്നറിയിപ്പിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു.