സംസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട; തൃശൂരില്‍ രണ്ട് കോടി, കോഴിക്കോട് അരക്കോടി രൂപയുടെ എംഡിഎംഎ പിടികൂടി

കൊച്ചി: സംസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട. തൃശൂരില്‍ നിന്ന് രണ്ട് കോടി രൂപയുടെയും കോഴിക്കോട് നിന്നും അരക്കോടി രൂപയുടെയും എംഡിഎംഎ പോലീസ് പിടികൂടി. കാറില്‍ കടത്താന്‍ ശ്രമിച്ച രണ്ടരക്കിലോ എംഡിഎംഎയുമായി കണ്ണൂര്‍ സ്വദേശി ഫാസിലിനെയാണ് തൃശൂരില്‍ പിടികൂടിയത്. കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയെന്ന് കമ്മിഷണര്‍ ആര്‍ ഇളങ്കൊ പറഞ്ഞു.
കൊച്ചിയിലെ ലഹരി പാര്‍ട്ടികള്‍ ഉന്നമിട്ടാണ് എംഡിഎംഎ എത്തിച്ചത്. ഗുളികയായും പൊടിയായുമാണ് രണ്ടുകോടി രൂപയുടെ ലഹരി സൂക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. വയനാട് വെള്ളമുണ്ട സ്വദേശി ഇസ്മയില്‍ ഇബ്രാഹിനെയാണ് കോഴിക്കോട് എക്‌സൈസ് സംഘം പിടികൂടിയത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് 981 ഗ്രാം എംഡിഎംഎ പിടികൂടിയത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം