രോഹിത്തും സംഘവും ഇന്ത്യയിലെത്തി ; പ്രധാനമന്ത്രി ലോകകപ്പ് ഉയര്‍ത്തി , ആവേശഭരിതമായി കൂടിക്കാഴ്ച
ഡല്‍ഹി: ട്വന്റി20 ലോകകപ്പ് ജേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സന്ദര്‍ശനം നടത്തി. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയിലെത്തിയാണ് താരങ്ങള്‍ കൂടിക്കാഴ്ച നടത്തിയത്. ഏകദേശം ഒരുമണിക്കൂറോളം താരങ്ങള്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചു. ഇന്ത്യന്‍ താരങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ വസതിയില്‍ താരങ്ങള്‍ക്കുള്ള പ്രഭാതഭക്ഷണവും ഒരുക്കിയിരുന്നു. താരങ്ങളെ കൂടാതെ ബിസിസിഐ സെക്രട്ടറി ജയ്ഷാ, പ്രസിഡന്റ് റോജര്‍ ബിന്നി എന്നിവരും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ചേര്‍ന്നാണ് ലോകകപ്പ് ട്രോഫി പ്രധാനമന്ത്രിയുടെ കൈകളിലേക്കു നല്‍കിയത്.ഉച്ചയ്ക്ക് ഒരു മണിയോടെ പ്രധാനമന്ത്രിയുടെ വസതിയില്‍ നിന്നും ഇറങ്ങിയ താരങ്ങള്‍ മുംബൈയിലേക്ക് പോയി.
ബാര്‍ബഡോസില്‍ നിന്നും ബുധനാഴ്ച പുറപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ 16 മണിക്കൂര്‍ യാത്ര ചെയ്ത് വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഡല്‍ഹിയിലെത്തിയത്. വിജയാഹ്ലാദരായി വരുന്ന ഇന്ത്യന്‍ ടീമിനെ കാത്ത് നിരവധി ആരാധകരാണ് വിമാനത്താവളത്തിലെത്തിയത്.
Join with emtropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..