January 22, 2025
#india #Tech news #Top News

249 രൂപയ്ക്ക് തകര്‍പ്പന്‍ പ്ലാനുമായി ബിഎസ്എന്‍എല്‍, കിട്ടുക ഇരട്ടി ഡാറ്റ

ദില്ലി: ടെലികോം ഉപഭോക്താക്കള്‍ക്ക് ആശ്വസമായി ബിഎസ്എന്‍എല്ലിന്റെ പുതിയ പ്ലാന്‍. സ്വകാര്യ മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ 25 ശതമാനം വരെ താരിഫ് നിരക്ക് കുത്തനെ കൂട്ടിയപ്പോഴാണ് പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍ ചെറിയ തുകയുടെ മെച്ചപ്പെട്ട പ്ലാന്‍ അവതരിപ്പിച്ച് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്.

Also Read ; ബിരുദം : ഉയര്‍ന്ന പ്രായപരിധി ഇനിയില്ല

ജിയോ, എയര്‍ടെല്‍, വിഐ എന്നിവയുടെ താരിഫ് വര്‍ധനവ്‌ ജൂലൈ 3, 4 തിയതികളിലാണ് രാജ്യത്ത് നിലവില്‍ വന്നത്. ഇതോടെ മൊബൈല്‍ റീച്ചാര്‍ജിംഗ് ലക്ഷക്കണക്കിന് സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ദുരിതമായി. രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ പ്രതിസന്ധിയിലുമായി. എന്നാല്‍ പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍ ഇപ്പോഴും പഴയ നിരക്കിലാണ് മൊബൈല്‍ റീച്ചാര്‍ജ് പ്ലാനുകള്‍ നല്‍കുന്നത്.

പുത്തന്‍ പ്ലാനുകള്‍ ഇപ്രകാരം

249 രൂപയ്ക്ക് 45 ദിവസത്തേക്ക് ഇന്ത്യയിലെവിടെയും ഏതൊരു നെറ്റ് വര്‍ക്കിലേക്കും
അണ്‍ലിമിറ്റഡ് കോളും ആകെ 90 ജിബി ഡാറ്റയും (ദിവസവും 2 ജിബി) ഈ പാക്കേജില്‍ ലഭിക്കും. ഇതിനൊപ്പം ദിവസവും 100 സൗജന്യ എസ്എംഎസും ലഭിക്കും. അതേസമയം 249 രൂപ മുടക്കിയാല്‍ എയര്‍ടെല്ലില്‍ 28 ദിവസത്തേക്ക് 1 ജിബി വീതം ഡാറ്റയെ ലഭിക്കൂ.

Join with metro : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *