ലോകത്തിലെ ഏറ്റവും വലിയ കാര്‍ മാര്‍ക്കറ്റ് ഇനി ദുബായില്‍
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ കാര്‍ മാര്‍ക്കറ്റിന് വേദിയൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ദുബായ് നഗരം. ഇതുമായി ബന്ധപ്പെട്ട് ദുബായ് മുനിസിപ്പാലിറ്റിയും ഡിപി വേള്‍ഡും കരാറില്‍ ഒപ്പുവെച്ചു. രണ്ടു കോടി ചതുരശ്ര അടി വിസ്തൃതിയിലാണ് പുതിയ കാര്‍ മാര്‍ക്കറ്റ് ഒരുക്കുന്നത്. നിലവിലെ കാര്‍ മാര്‍ക്കറ്റ് 28 ലക്ഷം ചതുരശ്ര അടിയില്‍ നിന്ന് രണ്ടു കോടി ചതുരശ്ര അടിയിലേക്ക് വികസിപ്പിക്കാനാണ് പദ്ധതി.
Also Read ; തീവണ്ടി ശുചിമുറിയില്‍ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പിടിച്ചെടുത്തത് പാറശ്ശാല റെയില്‍വേ പോലീസ്
‘ദുബായ് കാര്‍ മാര്‍ക്കറ്റിന്റെ’ നിര്‍മാണവും നടത്തിപ്പും ഡിപി വേള്‍ഡിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. വിപണിയുടെ വിജയം ഉറപ്പാക്കാന്‍ 86 രാജ്യങ്ങളിലായി 430-ലധികം ബിസിനസ് യൂണിറ്റുകള്‍ ഉള്‍പ്പെടുന്ന വിപുലമായ ലോജിസ്റ്റിക്കല്‍ വൈദഗ്ധ്യവും ആഗോള ശൃംഖലയും ഡിപി വേള്‍ഡ് പ്രയോജനപ്പെടുത്തും. ലോകമെമ്പാടുമുള്ള ഡിപി വേള്‍ഡ് നിയന്ത്രിക്കുന്ന 77 തുറമുഖങ്ങളുമായി മാര്‍ക്കറ്റിനെ ബന്ധിപ്പിക്കും.
20 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിക്കുന്ന മാര്‍ക്കറ്റില്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ സര്‍ക്കാര്‍ സേവനങ്ങളും, ബാങ്കിങ് സേവനങ്ങളും ലഭ്യമായിരിക്കും. ദുബായ് കാര്‍ മാര്‍ക്കറ്റ് ഈ മേഖലയുമായി ബന്ധപ്പെട്ട വാണിജ്യ സേവനങ്ങളും ലോജിസ്റ്റിക്‌സും സാമ്പത്തിക പരിഹാരങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു ആഗോള കേന്ദ്രമായി മാറുമെന്ന് ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു. മേഖലയുമായി ബന്ധപ്പെട്ട പ്രധാന കോണ്‍ഫറന്‍സുകളുടെയും കാര്‍ പ്രേമികള്‍ക്ക് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുമുള്ള പ്രധാന വേദിയായും ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക വാണിജ്യ കേന്ദ്രങ്ങളിലൊന്നായി മാറാനുള്ള ദുബായിയുടെ പുതിയ വികസന പദ്ധതികളുടെ ഭാഗമാണ് വരാനിരിക്കുന്ന ‘ദുബായ് കാര്‍ മാര്‍ക്കറ്റ്’.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം