അത്യാധുനിക ചികിത്സകള്‍ക്കായി സൗജന്യ കണ്‍സള്‍ട്ടേഷനുമായി അബുദാബിയില്‍ പുതിയ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുറന്നു

അബുദബി: രോഗബാധിതര്‍ക്ക് അത്യാധുനിക ചികിത്സകള്‍ ലഭ്യമാക്കുന്നതിനായി അബുദബിയില്‍ പുതിയ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു. മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ ബുര്‍ജീല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ബിസിഐ) നാല് നിലകളിലായി ലോകോത്തര സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. സ്വകാര്യ കീമോതെറാപ്പി സ്യൂട്ടുകള്‍, സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍, സ്തനാര്‍ബുദ യൂണിറ്റ്, രോഗിയെ കേന്ദ്രീകരിച്ചുള്ള സൗകര്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
Also Read ; തെലങ്കാനയില്‍ ബി.ആര്‍.എസിന് തിരിച്ചടി; 6 എം.എല്‍.സിമാര്‍ രേവന്ത് റെഡ്ഡിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നു
ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് ആരംഭിച്ച പുതിയ കേന്ദ്രം കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി, സര്‍ജിക്കല്‍ ഓങ്കോളജി, സ്റ്റീരിയോടാക്റ്റിക് റേഡിയോ സര്‍ജറി (എസ്ആര്‍എസ്), സ്റ്റീരിയോടാക്റ്റിക് ബോഡി റേഡിയോ തെറാപ്പി (എസ്ബിആര്‍ടി) എന്നിവയെല്ലാം ലഭ്യമാകും. ടാര്‍ഗെറ്റഡ് തെറാപ്പി, പ്രിസിഷന്‍ മെഡിസിന്‍, അഡ്വാന്‍സ്ഡ് സര്‍ജിക്കല്‍ ടെക്‌നിക്കുകള്‍, റേഡിയേഷന്‍ തെറാപ്പി, കൂടാതെ എഐ അധിഷ്ഠിത കാന്‍സര്‍ രോഗനിര്‍ണയവും പോലുള്ള അത്യാധുനിക ചികിത്സകള്‍ ഇവിടെ വാഗ്ദാനം ചെയ്യുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
എല്ലാവര്‍ക്കും മികച്ച ആരോഗ്യ പരിരക്ഷയും മെഡിക്കല്‍ സേവനങ്ങളും നല്‍കാന്‍ യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തുകൊണ്ട് സഹിഷ്ണുത, സഹവര്‍ത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ പറഞ്ഞു. പുതിയ ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാന്‍സര്‍ ചികിത്സയെ മാറ്റിമറിക്കുകയും രോഗികളുടെ ഫലങ്ങള്‍ ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സിന്റെ സ്ഥാപകനുമായ ഡോ. ഷംസീര്‍ വയലില്‍ പറഞ്ഞു. സൗജന്യ കണ്‍സള്‍ട്ടേഷന്‍ നല്‍കുന്ന കാര്യം ചൂണ്ടിക്കാട്ടിയ പ്രമുഖ എമിറാത്തി ഓങ്കോളജിസ്റ്റ് പ്രൊഫ. ഹുമൈദ് അല്‍ ഷംസിയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ നയിക്കുന്നത്.