ഡെക്കാത്ലോണിനെ വെല്ലുവിളിക്കാന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്; പുതിയ സ്‌പോര്‍ട്‌സ് സ്റ്റോര്‍ ഉടന്‍ ?

മുംബൈ : ഫ്രഞ്ച് റീട്ടെയ്ലറായ ഡെക്കാത്ലോണിനെ വെല്ലുവിളിക്കാന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയ്ല്‍. ഡെക്കാത്ലോണ്‍ മാതൃകയില്‍ സ്‌പോര്‍ട്‌സ് മേഖലയില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ശൃംഖലയാണു കമ്പനി ലക്ഷ്യമിടുന്നതെന്നു ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് 8,000 – 10,000 ചതുരശ്ര അടിയില്‍ വില്‍പ്പന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണു നീക്കമെന്നും ഈ ശൃംഖലയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Also Read ; ചെറുതുരുത്തിയില്‍ സ്ത്രീയെ അതിക്രൂരമായി കൊലപ്പെടുത്തിയതിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍
2009ലാണ് ഡെക്കാത്ലോണ്‍ ഇന്ത്യയിലെത്തിയത്. കോവിഡിനുശേഷം വന്‍കുതിപ്പാണ് ഇന്ത്യയില്‍ ഡെക്കാത്ലോണിന് ഉണ്ടായിരിക്കുന്നത്. 2021ല്‍ 2,079 കോടിയും 2022ല്‍ 2,936 കോടിയും 2023ല്‍ 3,955 കോടിയുമായിരുന്നു വരുമാനം. ഓരോ വര്‍ഷവും കുറഞ്ഞത് 10 സ്റ്റോറുകള്‍ വീതം ഇന്ത്യയുടെ വിവിധ നഗരങ്ങളില്‍ സ്ഥാപിക്കുകയാണ് ഡെക്കാത്ലോണിന്റെ പദ്ധതിയെന്ന് കമ്പനിയുടെ ചീഫ് റീട്ടെയ്ല്‍ ആന്‍ഡ് കണ്‍ട്രീസ് ഓഫിസര്‍ സ്റ്റീവ് ഡൈക്‌സ് പറഞ്ഞിരുന്നു.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം