#Fashion #kerala #Top News #Trending

സ്‌റ്റൈലിഷ് ലുക്കിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍

അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ പങ്കുവച്ച പാരീസില്‍ നിന്നുള്ള തന്റെ സ്‌റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോയും വീഡിയോസും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

Also Read ; ഡെക്കാത്ലോണിനെ വെല്ലുവിളിക്കാന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്; പുതിയ സ്‌പോര്‍ട്‌സ് സ്റ്റോര്‍ ഉടന്‍ ?

പ്രശസ്ത ഡിസൈനറായ സബ്യസാചി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് അച്ചു അണിഞ്ഞിരിക്കുന്നത്. കറുത്ത് ജംപ് സ്യൂട്ടും അതിനൊപ്പം ഹൈലൈറ്റായി റെഡ് കോള്‍ഡ് നിറങ്ങളിലുള്ള സ്റ്റോളുമാണ് അച്ചുവിന്റെ വേഷം. മുടി പുട്ട് അപ്പ് ചെയ്തിരിക്കുന്നു. ഹൈ ഹീല്‍സില്‍ പാരീസിലെ തെരുവിലൂടെ ഒരു മോഡലിനെപ്പോലെ നടന്നുനീങ്ങുന്ന അച്ചുവിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ഇപ്പോള്‍ കോളേജ് കുമാരിയെ പോലെ ഉണ്ട്, വയസ് പുറകിലേയ്ക്ക് പോയിട്ടുണ്ട്, പാവങ്ങളുടെ പ്രിയങ്ക ഗാന്ധി, സൂപ്പര്‍ ഡാ’; തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ്, സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയുള്ളവരില്‍ അച്ചു ഉമ്മന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍, താന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് അച്ചു വെളിപ്പെടുത്തിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *