കേരളീയം വീണ്ടും നടത്താനൊരുങ്ങി സര്‍ക്കാര്‍ , പരിപാടി ഈ വര്‍ഷം ഡിസംബറില്‍ , സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: കേരളീയം പരിപാടി വീണ്ടും നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഈ വര്‍ഷം ഡിസംബറില്‍ നടത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. പരിപാടിയുടെ ചെലവ് സംബന്ധിച്ച കാര്യങ്ങള്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താന്‍ വകുപ്പുകള്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്‍കി.
Also Read ; എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു; ശനിയാഴ്ച മാത്രം സ്ഥിരീകരിച്ചത് 86 കേസുകള്‍
കഴിഞ്ഞ വര്‍ഷം കേരളീയം പരിപാടി നവംബറിലായിരുന്നു നടത്തിയിരുന്നത്.ആ പരിപാടിയുടെ കണക്ക് വിവരങ്ങള്‍ പോലും ഇതുവരെ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.എല്ലാം സ്‌പോണ്‍സര്‍ ഷിപ്പിലെന്ന പറഞ്ഞ പരിപാടിയായിരുന്നു കേരളീയം എന്നാല്‍ വിവരാവകാശ നിയമപ്രകാരം സ്‌പോണ്‍സര്‍ഷിപ്പ് കണക്കുകള്‍ ചോദിച്ചിട്ടും ബന്ധപ്പെട്ട വകുപ്പുകള്‍ അത് തരാന്‍ തയ്യാറായിട്ടില്ല.ഏറ്റവും ഒടുവില്‍ നിയമസഭയിലും ചോദ്യമുയര്‍ന്നെങ്കിലും പബ്ലിക് റിലേഷന്‍ വകുപ്പ് ചെലവഴിച്ച കണക്കുകള്‍ മാത്രമാണ് പുറത്ത് വന്നിട്ടത്.
കേരളീയം പരിപാടിയുടെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന കലാപരിപാടികള്‍ക്ക് മാത്രം സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് ഒരു കോടി 55 ലക്ഷം രൂപയാണ്. ഏഴ് കലാപരിപാടികള്‍ക്ക് മാത്രമുള്ള ചെലവാണിത്. ആദ്യ ദിനം ശോഭനയുടെ നൃത്തം, എട്ട് ലക്ഷം രൂപയാണ് ഇതിന് നല്‍കിയത്. രണ്ടാം ദിനം മുകേഷ് എംഎല്‍എയും ജിഎസ് പ്രദീപും ചേര്‍ന്ന് സംഘടിപ്പിച്ച സ്‌പെഷ്യല്‍ ഷോ, സര്‍ക്കാര്‍ കണക്കില്‍ നല്‍കിയത് 8,30,000 രൂപ. മുരുകന്‍ കാട്ടാക്കടയും സംഘവും അവതരിപ്പിച്ച മാ ഷോ ആയിരുന്നു മൂന്നാംദിനം. കവിതകള്‍ കോര്‍ത്തിണക്കി കാവ്യ 23 എന്ന പേരില്‍ നടത്തിയ പരിപാടിക്ക് ചെലവ് 40,5000 രൂപയാണ്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അഞ്ചാം ദിനം കെഎസ് ചിത്രയുടെ ഗാനമേള, സര്‍ക്കാര്‍ നല്‍കിയത് 2,05,000 രൂപ, കലാമണ്ഡലം കലാകാരന്‍മാരുടെ ഫ്യൂഷന്‍ ഷോക്ക് 3,80,000. സ്റ്റീഫന്‍ ദേവസിയും മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും ചേര്‍ന്നൊരുക്കിയ പരിപാടിക്ക് 119000 രൂപയാണ് സാംസ്‌കാരിക വകുപ്പ് നല്‍കിയത്. ഏറ്റവും അവസാനം നടന്നതും ഏറ്റവും അധികം തുക വകയിരുത്തിയതും എം ജയചന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ജയം ഷോ ആണ്. സമാപന ദിവസം നടന്ന പരിപാടിക്ക് 990000 രൂപയാണ് അനുവദിച്ചത്.