എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന് കനാലില്‍ തള്ളി; പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാര്‍

ഹൈദരാബാദ്: എട്ട് വയസ്സുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. ക്രൂരതയ്ക്ക് പിന്നില്‍ 12 ഉം 13 ഉം വയസ്സുള്ള മൂന്ന് കുട്ടികളാണെന്നാണ് പുറത്തുവരുന്ന വിവരം. ആന്ധ്രയിലെ നന്ദ്യാല ജില്ലയിലെ പോലീസ് കസ്റ്റഡിയിലുള്ള കുട്ടികള്‍ നല്‍കിയ മൊഴിയില്‍ നിന്നാണ് മൃതദേഹം കനാലില്‍ തള്ളിയെന്ന വിവരം പുറത്ത് വന്നത്. പക്ഷെ മൃതദേഹം ഇതുവരെയും കണ്ടെത്താന്‍ പോലീസിനായിട്ടില്ല.
Also Read ; സിനിമയില്‍ നിന്ന് സാഹിത്യത്തിലേക്ക്; കവിതാ സമാഹാരവുമായി പ്രണവ് മോഹന്‍ലാല്‍
മുച്ചുമാരി പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കെയാണ് മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ കാണാതായത്. തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കി. നാടെങ്ങും നടത്തിയ തിരച്ചിലിലും ചോദ്യം ചെയ്യലിലും കുട്ടിയെ കണ്ടെത്താനായില്ല.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
എന്നാല്‍ പൊലീസ് നായയെ ഉപയോഗിച്ച് നടത്തിയ പരിശോധന ചെന്നെത്തിയത് 12 ഉം 13 ഉം പ്രായമുളള മൂന്ന് ആണ്‍കുട്ടികളിലാണ് .കാണാതായ കുട്ടിയുടെ അതേ സ്‌കൂളിലാണ് ഈ കുട്ടികളും പഠിക്കുന്നത് കുട്ടികള്‍. ചോദ്യം ചെയ്യലില്‍ കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നതായി ഇവര്‍ സമ്മതിക്കുകയും ചെയ്തു.