September 7, 2024
#Movie #Trending

നിങ്ങളില്ലെങ്കില്‍ എനിക്ക് ഈ വിജയം കൈവരിക്കാനാകില്ല, ആരാധകരോട് നന്ദി പറഞ്ഞ് പ്രഭാസ്

കല്‍ക്കി വമ്പന്‍ ഹിറ്റായി മുന്നേറുന്നതിനിടെ ആരാധകരോട് നന്ദി പറഞ്ഞെത്തിയ പ്രഭാസിന്റെ വീഡിയോ വൈറലാകുന്നു. കഴിഞ്ഞ ദിവസം കല്‍ക്കി 1000 കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു. റിലീസ് ചെയ്ത് രണ്ട് ആഴ്ച കൊണ്ടായിരുന്നു ചിത്രത്തിന്റെ ഈ നേട്ടം. ഇതിന് പിന്നാലെയാണ് പ്രഭാസിന്റെ വീഡിയോ വൈറലാകുന്നത്.

ഇത്ര വലിയ വിജയം എനിക്ക് സമ്മാനിച്ചതിന് എന്റെ ആരാധകര്‍ക്ക് നന്ദി. നിങ്ങളില്ലെങ്കില്‍ ഞാന്‍ വട്ടപ്പൂജ്യമാണ്. നാഗ് അശ്വിന് നന്ദി. ഈ സിനിമയെ ബ്രഹ്‌മാണ്ഡ ചിത്രമാക്കാന്‍ അഞ്ച് വര്‍ഷം അദ്ദേഹം കഷ്ടപ്പെട്ടു. ഞങ്ങളുടെ നിര്‍മാതാവിനോടും നന്ദി പറയേണ്ടതുണ്ട്. അവര്‍ പണം മുടക്കുന്നതുകണ്ട് ഞങ്ങളെല്ലാം ആശങ്കയിലായി. ഒരുപാട് പണം ചെലവാക്കുന്നില്ലേ എന്ന് ഞങ്ങള്‍ ചോദിച്ചിരുന്നു. ഞങ്ങള്‍ വലിയ ഹിറ്റ് സമ്മാനിക്കുമെന്നാണ് അദ്ദേഹം അപ്പോള്‍ പറഞ്ഞത്. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ഹളായ അമിതാഭ് സാറിനൊപ്പവും കമല്‍ സാറിനൊപ്പവും അഭിനയിക്കാന്‍ അവസരം തന്നതില്‍ നിര്‍മാതാക്കളോടും നാഗ്ഗിയോടും നന്ദി പറയുന്നു. ഇതിലും വലിയ രണ്ടാം ഭാഗവും വരാനുണ്ടെന്നും പ്രഭാസ് പറഞ്ഞു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *