January 22, 2025
#kerala #Top Four

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ; ചരിത്രത്തിലാധ്യമായി മത്സരിക്കാനിറങ്ങുന്നത് 160 സിനിമകള്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കായി ഇത്തവണ മത്സരിക്കുന്നത് 160 സിനിമകള്‍. ഇതാദ്യമായാണ് ഇത്രയും സിനിമകള്‍ അവാര്‍ഡിനായെത്തുന്നത്.രണ്ടു പ്രാഥമികസമിതികള്‍ 80 സിനിമകള്‍വീതംകണ്ട് മികച്ചതെന്നു നിശ്ചയിക്കുന്ന 30 ശതമാനം ചിത്രങ്ങള്‍ അന്തിമജൂറി വിലയിരുത്തി പുരസ്‌കാരം പ്രഖ്യാപിക്കും.

Also Read ; സ്‌കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞു ; വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കിന്‍ഫ്രയില്‍ ചലച്ചിത്ര അക്കാദമിയുടെ രാമുകാര്യാട്ട് തിയേറ്ററിലും എല്‍.വി. പ്രസാദ് തിയേറ്ററിലുമായി ശനിയാഴ്ച മുതല്‍ സ്‌ക്രീനിങ് തുടങ്ങി. ഓഗസ്റ്റ് പകുതിയോടെ അന്തിമജൂറിയുടെ വിലയിരുത്തല്‍ പൂര്‍ണമായേക്കും.

ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് മുഖ്യജൂറി ചെയര്‍മാന്‍. പ്രാഥമികസമിതി ചെയര്‍മാന്‍മാരായ സംവിധായകന്‍ പ്രിയനന്ദനന്‍, ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പന്‍ എന്നിവര്‍ മുഖ്യജൂറിയിലും അംഗങ്ങളാണ്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍, നടി ആന്‍ അഗസ്റ്റിന്‍, സംഗീതസംവിധായകന്‍ ശ്രീവല്‍സന്‍ ജെ. മേനോന്‍ എന്നിവരാണ് മുഖ്യജൂറിയിലെ മറ്റ് അംഗങ്ങള്‍.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ഒന്നാം ഉപസമിതിയില്‍ ഛായാഗ്രാഹകന്‍ പ്രതാപ് പി. നായര്‍, തിരക്കഥാകൃത്ത് വിനോയ് തോമസ്, എഴുത്തുകാരി ഡോ. മാളവിക ബിന്നി എന്നിവരും രണ്ടാമത്തേതില്‍ എഡിറ്റര്‍ വിജയ് ശങ്കര്‍, എഴുത്തുകാരന്‍ ശിഹാബുദീന്‍ പൊയ്ത്തുംകടവ്, ശബ്ദലേഖകന്‍ സി.ആര്‍. ചന്ദ്രന്‍ എന്നിവരുമാണ് അംഗങ്ങള്‍. രചനാവിഭാഗത്തില്‍ ഡോ. ജാനകീ ശ്രീധരന്‍ (ചെയര്‍പേഴ്സണ്‍), ഡോ. ജോസ് കെ. മാനുവല്‍, ഡോ. ഒ.കെ. സന്തോഷ് (അംഗങ്ങള്‍) എന്നിവര്‍ ഉള്‍പ്പെടുന്നു. എല്ലാ ജൂറിയിലും ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍ മെമ്പര്‍ സെക്രട്ടറിയാണ്.

 

Leave a comment

Your email address will not be published. Required fields are marked *