പീഡനക്കേസ് പ്രതി സജിമോന് ഇനി പാര്‍ട്ടി അംഗത്വം മാത്രം

പത്തനംതിട്ട: തിരുവല്ലയില്‍ പീഡനക്കേസ് പ്രതി സി സി സജിമോനെ സിപിഐഎമ്മില്‍ തിരിച്ചെടുത്ത സംഭവത്തില്‍ ഏരിയ കമ്മിറ്റിക്ക് വന്‍ തിരിച്ചടി. സജിമോനെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടെന്നും പാര്‍ട്ടി അംഗത്വം മാത്രം നല്‍കിയാല്‍ മതിയെന്നുമാണ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം.
Also Read ;ജോയിയുടെ മരണം: മന്ത്രിസഭാ യോഗം ഇന്ന്, സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചേക്കും
സജിമോനെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ തിരുവല്ല ഏരിയ കമ്മിറ്റി ആദ്ദ്യമേ തീരുമാനിച്ചിരുന്നു. പക്ഷെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ഏരിയാ കമ്മിറ്റി യോഗം ചേര്‍ന്നത്. അതിലാണ് പീഡനപരാതിയെ തുടര്‍ന്നാണ് സിപിഐഎം തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സി സി സജിമോനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം