October 18, 2024
#kerala

മലപ്പുറത്ത് സ്‌കൂള്‍വാന്‍ മറിഞ്ഞ് അപകടം ;കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്ക്

മലപ്പുറം: ഒഴുകൂര്‍ കുന്നത്ത് സ്‌കൂള്‍വാന്‍ മറിഞ്ഞ അപകടത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്ക്. ഡ്രൈവറും അധ്യാപികയും കുട്ടികളുമടക്കം 19 പേര്‍ ബസിലുണ്ടായിരുന്നു. കുമ്പള പറമ്പിലെ എബിസി സ്‌കൂളിന്റെ വാനാണ് മറിഞ്ഞത്. മറ്റൊരു വാഹനത്തിന് വശംകൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ട്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരം. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *