മെസ്സിക്ക് രണ്ട് മത്സരം നഷ്ടമാകും
മയാമി: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലിനിടെ പരിക്കേറ്റ ലയണല്‍ മെസ്സി ഇന്റര്‍മയാമിയുടെ അടുത്ത രണ്ട് മത്സരങ്ങളില്‍ കളിക്കില്ലെന്ന് സൂചന. മേജര്‍ ലീഗ് സോക്കര്‍ ഫുട്ബോളില്‍ ബുധനാഴ്ച ടൊറാന്റൊ എഫ്.സി.ക്കെതിരേയും ശനിയാഴ്ച ചിക്കാഗോ എഫ്.സി.ക്കെതിരേയുമുള്ള മത്സരങ്ങളില്‍ മെസ്സി കളിക്കില്ലെന്ന് പരിശീലകന്‍ ജെറാര്‍ഡോ മാര്‍ട്ടിനെസ് വ്യക്തമാക്കി. ക്ലബ്ബ് ഫുട്‌ബോളില്‍ ഇന്റര്‍മയാമിക്കുവേണ്ടിയാണ് താരം കളിക്കുന്നത്.
Also Read ; ഇന്ത്യയില്‍ പ്രതിരോധകുത്തിവെപ്പെടുകാതെ 16 ലക്ഷം കുട്ടികള്‍; കണക്ക് പുറത്ത് വിട്ട് ലോകാരോഗ്യസംഘടന
വലതുകണങ്കാലിലാണ് മെസ്സിക്ക് പരിക്കേറ്റത്. കൊളംബിയയ്‌ക്കെതിരായ ഫൈനലിനിടെയായിരുന്നു സംഭവം. തുടര്‍ന്ന് രണ്ടാംപകുതിയില്‍ താരം കളംവിട്ടു. ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് പുറത്തുവരുന്ന വാര്‍ത്ത.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം