ദേശീയപാത ആമ്പല്ലൂര്‍ സിഗ്നലില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; യുവാവ് മരിച്ചു

തൃശൂര്‍: തൃശൂര്‍ ദേശീയപാത ആമ്പല്ലൂര്‍ സിഗ്നല്‍ ജംങ്ഷനില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പാലക്കാട് ആലത്തൂര്‍ സ്വദേശി മൂച്ചിക്കാട് വീട്ടില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ 25 വയസുള്ള നൗഫലാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. അപകടത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ നൗഫലിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..