എറണാകുളത്ത് എച്ച് 1 എന്‍ 1 ബാധിച്ച് നാല് വയസുകാരന്‍ മരിച്ചു

കൊച്ചി: എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരന്‍ മരിച്ചു. എറണാകുളം ആലങ്ങാട് ഒളനാട് സ്വദേശി ലിയോണ്‍ ലിബു ആണ് മരിച്ചത്. വ്യാഴാഴ്ച്ചയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയെ പരിശോധിച്ച ആശുപത്രി അധികൃതര്‍ കുട്ടിക്ക് എച്ച് 1 എന്‍ 1 ആണെന്ന് സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ച്ച വൈകീട്ട് നാല് മണിക്കാണ് കുട്ടിയുടെ സംസ്‌കാരം.
നേരത്തെ മലപ്പുറത്ത് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. പൊന്നാനി സ്വദേശി സൈഫുനിസ്സയാണ് മരിച്ചത്. 47 വയസ്സായിരുന്നു. രണ്ടാഴ്ച മുന്‍പാണ് സൈഫുനിസക്ക് പനി ബാധിച്ചത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഈ മാസം 14നാണ് തൃശൂര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
ലക്ഷണങ്ങള്‍…
പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛര്‍ദി, വിറയല്‍, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങള്‍. ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരില്‍ രോഗം കടുക്കാന്‍ ഇടയുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..